JHL

JHL

ജ്വ​ല്ല​റി പ​ര​സ്യ​ത്തി​ല്‍ നി​ന്ന് വ​ധു​വി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണം; ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍.

കൊ​ച്ചി(www.truenewsmalayalam.com) : ജ്വ​ല്ല​റി പ​ര​സ്യ​ത്തി​ല്‍ നി​ന്ന് വ​ധു​വി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ച്ച് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. പ​ര​സ്യ​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ളെ സ്വാ​ധീ​നി​ക്കും. സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ വ​ധു​വു​മാ​യി മാ​ത്രം ബ​ന്ധ​പ്പെ​ടു​ത്ത​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ധു​വി​ന്‍റെ ചി​ത്ര​ത്തി​ന്‍റെ പ​ക​രം വീ​ട്ട​മ്മ​മാ​രു​ടേ​യും കു​ട്ടി​ക​ളു​ടേ​യും ചി​ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു. കൊ​ച്ചി കു​ഫോ​സി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ബി​രു​ദ ദാ​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​വ​വ​ധു ആ​ഭ​ര​ണ​മ​ണി​ഞ്ഞ് നി​ല്‍​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് ഒ​ട്ടു​മി​ക്ക ജ്വ​ല്ല​റി​ക​ളു​ടെ​യും പ​ര​സ്യ​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​ന് മാ​റ്റ​മു​ണ്ടാ​വ​ണം. സ്ത്രീ​ധ​ന​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധ​മു​ണ്ടാ​ക്കാ​ൻ ഈ ​മാ​റ്റ​ത്തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും ഗവ​ര്‍​ണ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.







No comments