JHL

JHL

ജനകീയ പ്രശ്നങ്ങൾക്ക് സർക്കാർ ചെവി കൊടുക്കുന്നില്ല; ഹമീദ് വാണിയമ്പലം

കാസറഗോഡ്(www.truenewsmalayalam.com) : ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിന് പകരം കോർപറേറ്റ് പക്ഷം നിന്ന് പ്രവർത്തിക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്ന് വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ ഹമീദ് വാണിയമ്പലം പറഞ്ഞു.വെൽഫയർ പാർട്ടി ജില്ലാ നേതൃത്വ കൺ വെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അരികുവൽക്കരിക്കപ്പെട്ട ആദിവാസി പിന്നോക്ക ദലിത് പ്രശ്നങ്ങളിൽ ഇടപെടുന്നതിന് പകരം കോർപ്പറേറ്റ് കമ്പനികൾ ക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഇത് ചൂണ്ടിക്കാണിച്ചു കൊടുക്കുമ്പോൾ തികച്ചും ജനാധിപത്യ വിരുദ്ധമായ പ്രതികരണമാണ് ഉത്തരവാദപ്പെട്ട മന്ത്രിമാർ പോലും നടത്തുന്നത്. ഈ സാഹചര്യത്തിൽ വെൽഫയർ പാർട്ടിക്ക് വലിയ ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

പരിപാടിയിൽ വെൽഫയർ പാർട്ടി ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ വടക്കേക്കര അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന വർക്കിങ്ങ് കമ്മിറ്റി അംഗങ്ങളായ അസ്‌ലം  ചെറുവാടി, സി എച്ച് മുത്തലിബ് ജില്ലാ നേതാക്കമാരായ അമ്പുഞ്ഞി തലക്കളായ്, സി എച്ച് ബാലകൃഷ്ണൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ മഹമൂദ് പള്ളിപ്പുഴ, കെ രാമകൃഷ്ണൻ, പി കെ അബ്ദുല്ല, ഫൗസിയ സിദ്ധീഖ്, ടി കെ അഷ്‌റഫ്‌, അബ്ദുല്ലത്തീഫ് കുമ്പള, ഷഫീഖ്‌ തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മജീദ് നരിക്കോടൻ സ്വാഗതവും സാഹിദ ഇല്യാസ് നന്ദിയും പറഞ്ഞു.





No comments