JHL

JHL

സീതാംഗോളിയിൽ 110 കെവി സബ്സ്റ്റേഷൻ പരിഗണനയിൽ.

കുമ്പള(www.truenewsmalayalam.com) : പുത്തിഗെ പഞ്ചായത്തിലെ സീതാംഗോളിയിൽ 110കെവി സബ്സ്റ്റേഷൻ സ്ഥാപിക്കാൻ സർക്കാർ ആലോചിക്കുന്നതായി  വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചതായി എകെഎം അഷ്‌റഫ്‌ എംഎൽഎ.

പദ്ധതിയുടെ സാധ്യതാ പഠനം പൂർത്തിയായിട്ടുണ്ട്. രണ്ട്ഏക്കർ ഭൂമിയാണ് പദ്ധതിക്ക് ആവശ്യമായി വരുന്നത്. റവന്യു ഭൂമി പാട്ടത്തിനെടുക്കാനോ സ്വകാര്യ ഭൂമി വില കണക്കാക്കി വാങ്ങുന്നതിനോ ആണ് വൈദ്യുതി ബോർഡ് ഉദ്ദേശിക്കുന്നതെന്നും  എംഎൽഎ പറഞ്ഞു. പുതിയ സബ് സ്റ്റേഷൻ യഥാർഥ്യമായാൽ ഈ മേഖലയിലെ  വൈദ്യുതി ക്ഷാമത്തിനും വോൾട്ടേജ് ക്ഷാമത്തിനും പരിഹാരമാവുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.





No comments