JHL

JHL

സം​സ്ഥാ​ന​ത്ത് ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ണ്‍ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​തു​ക്കി.

തി​രു​വ​ന​ന്ത​പു​രം(www.truenewsmalayalam.com) : സം​സ്ഥാ​ന​ത്ത് ട്രി​പ്പി​ൾ ലോ​ക്ക്ഡൗ​ണ്‍ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​തു​ക്കി. മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ ചു​രു​ക്കാ​നാ​ണ് തീ​രു​മാ​നം. പ​ത്ത് അം​ഗ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഉ​ള്ള കു​ടും​ബ​ത്തെ മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കാ​മെ​ന്നാ​ണ് പു​തി​യ ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് പ്ര​ഖ്യാ​പി​ക്കു​ന്ന​ത് വാ​ർ​ഡ് ത​ല​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​നി മു​ത​ൽ കോ​വി​ഡ് വ്യാ​പ​ന​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​വു​ക. ഒ​രു പ്ര​ദേ​ശ​ത്ത് 100 പേ​രെ പ​രി​ശോ​ധി​ക്കു​ന്പോ​ൾ അ​ഞ്ച് പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചാ​ൽ അ​വി​ടം മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ക്കും. അ​ഞ്ചി​ൽ താ​ഴെ ആ​ണെ​ങ്കി​ൽ പ്ര​ദേ​ശ​ത്തെ സ്ഥി​തി​ഗ​തി​ക​ൾ അ​നു​സ​രി​ച്ചാ​യി​രി​ക്കും നി​യ​ന്ത്ര​ണം.

100 മീ​റ്റ​ർ പ​രി​ധി​ക്കു​ള്ളി​ൽ അ​ഞ്ച് രോ​ഗ​ബാ​ധി​ത​രെ​ങ്കി​ൽ അ​വി​ടം ക്ല​സ്റ്റ​റാ​യി പ​രി​ഗ​ണി​ക്കും. സം​സ്ഥാ​ന​ത്തെ പു​തി​യ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു.





No comments