പൊതു വിദ്യാഭ്യാസം പ്രചാരണമല്ല, പ്രതിവിധിയാണ് വേണ്ടത്' കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻ്റ് പ്രക്ഷോഭപ്പകൽ നടത്തി.
കാസർകോട്(www.truenewsmalayalam.com) : പൊതു വിദ്യാഭ്യാസം പ്രചാരണമല്ല, പ്രതിവിധിയാണ് വേണ്ടത് എന്ന മുദ്രാവാക്യം ഉയർത്തി കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻ്റ് കാസർകോട് സിവിൽ സ്റ്റേഷൻ പരിസരത്ത് പ്രക്ഷോഭപ്പകൽ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് ഇസ്മായിൽ മാസ്റ്റർ അധ്യക്ഷം വഹിച്ചു.ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡണ്ട് സി.എ.യൂസഫ് ഉദ്ഘാടനം ചെയ്തു. ജാഫർ മാസ്റ്റർ, പി.കെ അബ്ദുല്ല തുടങ്ങിയവർ പ്രഭാഷണം നടത്തി.പി.എസ് അബ്ദുല്ലക്കുഞ്ഞി മാസ്റ്റർ സ്വാഗതവും മുസമ്മിൽ മാസ്റ്റർ നന്ദിയും പറഞ്ഞു.തുടർന്ന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡി.ഡി ഇ ക്ക് നിവേദനം നൽകി.
Post a Comment