സിനിമാ ചിത്രീകരണത്തിനിടെ കന്നഡ സ്റ്റന്റ് താരം ഷോകേറ്റ് മരിച്ചു.
ബംഗളൂരു(www.truenewsmalayalam.com) : സിനിമാ ചിത്രീകരണത്തിനിടെ കന്നഡ താരം ഷോകേറ്റ് മരിച്ചു.കന്നഡ സ്റ്റന്റ് താരം വിവേക് (35) ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന 2 പേർക്ക് ഗുരുതരമായി പരുക്കേറ്റു. മൂവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിവേക് മരിച്ചിരുന്നു.
ക്രെയിനും ഇരുമ്പുകയറും ഉപയോഗിച്ചുള്ള സംഘട്ടനരംഗ ചിത്രീകരണത്തിനിടെ ഇവ 11കെവി വൈദ്യുതി ലൈനില്‍ തട്ടിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.
അജയ് റാവുവും രചിതാ റാമും പ്രധാന വേഷങ്ങളിലെത്തുന്ന 'ലവ് യൂ രച്ചു'വിന്റെ സെറ്റിലാണു സംഭവം.
സംഭവത്തില്‍ നേരത്തെ അനുമതി തേടാതെ സ്വകാര്യ റിസോര്‍ടില്‍ ഷൂടിങ് നടത്തിയതിനു ബിഡദി പൊലീസ് കേസെടുത്തു.
Post a Comment