JHL

JHL

മത്സ്യബന്ധനത്തിനിടെ തോണി ഒഴുക്കിൽ പെട്ട് മത്സ്യ തൊഴിലാളി മരിച്ചു.

ചെമ്പരിക്ക(www.truenewsmalayalam.com) : മത്സ്യബന്ധനത്തിനിടെ തോണി ഒഴുക്കിൽ പെട്ട് മത്സ്യ തൊഴിലാളി മരിച്ചു.

ചെമ്പരിക്കയിലെ അഹ്‌മദ്‌ എന്ന ആമു (74) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ ഉദുമ പടിഞ്ഞാർ നുമ്പിൽ പുഴയിലാണ് സംഭവം.വിവരമറിഞ്ഞ് പരിസരവാസികൾ രക്ഷാപ്രവർത്തനം നടത്തി ഉടൻ ഉദുമയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഭാര്യ: ബീഫാത്വിമ.  മക്കൾ: ബശീർ (സൗദി അറേബ്യ), ഹാജറ, സമീറ, മൈമുന.

മരുമക്കൾ: കുഞ്ഞഹ് മദ്, മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം, സാജി

സഹോദരങ്ങൾ: അബ്ദുല്ല, അബൂബകർ, ആഇശ ബീവി.

മൃതദേഹം ഉച്ചയോടെ പോസ്റ്റ് മോർടെത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലെത്തിക്കും











No comments