JHL

JHL

കുമ്പള റെയിൽവേ സ്റ്റേഷൻ -കോയിപ്പാടി റോഡ് തകർന്നു.

കുമ്പള(www.truenewsmalayalam.com) വർഷങ്ങളായി റീ ടാറിങ് ചെയ്യാത്ത കുമ്പള റെയിൽവേ സ്റ്റേഷൻ- കോയിപ്പാടി റോഡ് തകർന്നത് യാത്രാദുരിതത്തിന് കാരണമാകുന്നു.

 കുമ്പള റെയിൽവേ സ്റ്റേഷൻ അണ്ടർപാസ്സേജി ന്  സമീപത്താണ് റോഡ് തകർന്നിരിക്കുന്നത്. നേരത്തെ തകർച്ച നേരിട്ട കോയിപ്പാടി റോഡിൻറെ ഒരു ഭാഗം കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയി  രുന്നു. ഈ ഭാഗത്ത് റീ ടാറിങ് ചെയ്യാത്തതാണ് തകർച്ചയ്ക്ക് കാരണമായത്. ദിവസേന കുമ്പളയിൽ നിന്ന് കോയിപ്പാടിലേക്ക് ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.

 മഴ ശക്തമായതോടെയാണ് റോഡ് പൊട്ടിപ്പൊളിഞ്ഞു  ഗതാഗത യോഗ്യമല്ലാതായി. കുഴിയിൽ ചെളി വെള്ളം കെട്ടിക്കിടക്കുന്നത് കാൽനടയാത്രക്കാർക്കും ദുരിതമാകുന്നുണ്ട്. ഇടുങ്ങിയ റോഡ് ആയതിനാൽ കാൽനടയാത്രക്കാർക്ക് വാഹനങ്ങൾ വരുമ്പോൾ  മാറിനിൽക്കാനും കഴിയുന്നില്ല. 

 പൊട്ടി പൊളിഞ്ഞ റോഡ് എത്രയും പെട്ടെന്ന് നന്നാക്കണമെന്നാണ് നാട്ടുകാരുടെയും, യാത്രക്കാരുടെയും ആവശ്യം.




No comments