JHL

JHL

വയോധികൻ കുളത്തിൽ മുങ്ങിമരിച്ചു.

തലപ്പാടി(www.truenewsmalayalam.com): വയോധികൻ കുളത്തിൽ മുങ്ങിമരിച്ചു. തലപ്പാടി ടോള്‍ ഗേറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ തലപ്പാടി നാര്‍ലപ്പാടിലെ രാജേഷ് ഷെട്ടി(55) ആണ് മരിച്ചത്.

ചൊവാഴ്ച വൈകീട്ടോടെയാണ് സംഭവം.കുളത്തില്‍ മുങ്ങിത്താണ രാജേഷിനെ ഓടിക്കൂടിയ നാട്ടുകാര്‍ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.

രാജേഷ് മുമ്പ് ഒരു സ്വകാര്യ ബസില്‍ ക്ലീനറായി ജോലി ചെയ്തിരുന്നു. കോവിഡ് വ്യാപകമായതോടെ സ്വകാര്യബസ് സര്‍വീസ് നിര്‍ത്തിയതിനാല്‍ ജോലി നഷ്ടപ്പെട്ട രാജേഷിന് പിന്നീട് തലപ്പാടി ടോള്‍ ഗേറ്റില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ലഭിക്കുകയായിരുന്നു.

ഭാര്യയും മൂന്നു മക്കളുമുണ്ട്.

ഉള്ളാള്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.





No comments