JHL

JHL

ഗൃഹസന്ദർശന സർവെ റിപ്പോർട്ട് 'സീസ് - 2021' പ്രകാശനം ചെയ്തു.

കുമ്പള: ജി എച്ച് എസ് എസ് കുമ്പളയിൽ പഠിക്കുന്ന എട്ടു മുതൽ പത്തു വരെ ക്ലാസ്സിൽ പഠിക്കുന്ന1682 കുട്ടികളുടെ വീടുകൾ സന്ദർശിച്ച് അധ്യാപകർ തയ്യാറാക്കിയ സമഗ്ര സാമൂഹ്യ-സാമ്പത്തിക സർവെ റിപ്പോർട്ട്  'സീസ്- 2021' എ.കെ.എം അഷ്റഫ് എംഎൽഎ കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫിന് നൽകി പ്രകാശനം ചെയ്തു. 

കുട്ടികളുടെ സാമ്പത്തിക പശ്ചാത്തലം, വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകാനുള്ള തടസ്സങ്ങൾ, വീട്ടിൽ നിന്ന് സ്കൂളിലേക്കുള്ള ദൂരം, കുട്ടികൾക്ക് പെട്ടെന്ന് ചെയ്ത് കൊടുക്കേണ്ട സൗകര്യങ്ങൾ, കുട്ടികളുടെ വീട്ടിലെ സൗകര്യങ്ങൾ മുതലായവ ഉൾപ്പെടുത്തിയുള്ള സമഗ്ര സർവെ റിപ്പോർട്ടാണ് പ്രകാശനം ചെയ്തത്. തുടർന്ന് ഏറ്റവും പരിഗണന വേഗത്തിൽ നൽകേണ്ട 50 കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ, ഭക്ഷ്യ വസ്തുക്കൾ, യൂണിഫോം, മറ്റ് നിത്യോപയോഗ സാധനങ്ങൾ  ഉൾപ്പെടെ വിതരണം ചെയ്തു. സ്കൂളിലെ അധ്യാപകർ, അനധ്യാപകർ ചേർന്ന് സ്വരൂപിച്ച ഒന്നര ലക്ഷത്തോളം രൂപയാണ് ഇതിന് വേണ്ടി ഉപയോഗിച്ചത്.

നേരത്തെ ഓൺലൈൻ സൗകര്യമില്ലാത്ത ഇരുപത്തഞ്ചോളം കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകിയിരുന്നു.

ചടങ്ങിൽ 2021 മാർച്ച്  എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ  മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെ എംഎൽഎ ഉപഹാരം നൽകി ആദരിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ് അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് മെമ്പർ ജമീല സിദ്ധിഖ് ദണ്ഡഗോളി, കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻ കൊഗ്ഗു, പ്രിൻസിപ്പാൾ  കെ.കെ. ദിവാകരൻ, ഹെഡ് മാസ്റ്റർ  കൃഷ്ണ മൂർത്തി, യൂസഫ് ഉളുവാർ, അഷ്റഫ് ബായാർ, വി.കെ.വി രമേശൻ, സി.കെ മദനൻ, സതീശൻ ഡി. കരിവേലി, രവി, ആർ.കെ. സതി, അഭിലാഷ്, കനകമ്മ , വി.പി. യൂസഫ്, പിടി.എ പ്രസിഡന്റ് എം.എ അഹമ്മദ് അലി തുടങ്ങിയവർ സംസാരിച്ചു.





No comments