JHL

JHL

വീടുകളിലെത്തി ഡയാലിസിസ് ചെയ്യാൻ സംവിധാനമുള്ള ആമ്പുലൻസാണ് അടുത്ത ലക്ഷ്യം - എ.കെ.എം അഷ്റഫ് എം എൽ എ

കുമ്പള(www.truenewsmalayalam.com) : ഏറെക്കാലത്തെ പരിശ്രമത്തിന് ശേഷം വൃക്കരോഗികൾക്ക് അധികദൂരം സഞ്ചരിക്കാതെ സ്വന്തം മണ്ഡലത്തിൽ തന്നെ ഡയാലിസിസ് സംവിധാനം യാഥാർത്ഥ്യമായെന്നും വീടുകളിലെത്തി രോഗികളെ ഡയാലിസിസ് ചെയ്യാനുള്ള സഞ്ചരിക്കുന്ന ഡയാലിസിസ് സംവിധാനമാണ് അടുത്ത ലക്ഷ്യമെന്നും എ. കെ. എം അഷ്റഫ് എം എൽ എ പറഞ്ഞു. കുമ്പള ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് എസ് എസ് എൽ സി, ഹയർ സെക്കന്ററി വിഭാഗത്തിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

         നമ്മൾ പഠിച്ച് എന്താകുന്നതിനും മുമ്പേ സഹജീവികളോട് കാരുണ്യവും സ്നേഹവുമുള്ള ഒരു മനുഷ്യനായിത്തീരണമെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.

       കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസുഫ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ജമീല സിദ്ദീക്ക്, കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കൊഗ്ഗു, പഞ്ചായത്ത് അംഗം യൂസുഫ് ഉളുവാർ, പി ടി എ പ്രസിഡന്റ് അഹമ്മദലി കുമ്പള, വൈസ് പ്രസിഡന്റ് പ്രിൻസിപ്പാൾ ദിവാകരൻ കെ, ഹെഡ്മാസ്റ്റർ കൃഷ്ണമൂർത്തി, ഹയർ സെക്കന്ററി സീനിയർ അസിസ്റ്റന്റ് സതീഷ് ഡി കരിവേലി, ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് കനകമ്മ, ഹയർ സെക്കൻററി സ്റ്റാഫ് സെക്രട്ടറി എം.രവി, ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി വി.കെ.വി. രമേശൻ, കെ.വി യൂസുഫ് തുടങ്ങിയവർ സംബന്ധിച്ചു.


No comments