JHL

JHL

എയിംസ്: ജില്ലാതല ബഹുജന റാലി, പുത്തിഗെ പഞ്ചായത്ത് സംഘാടക സമിതി രൂപീകരിച്ചു.

പുത്തിഗെ(www.truenewsmalayalam.com) : എയിംസ്നായി  കാസറഗോഡ് ജില്ലയുടെ പേരുൾപ്പെടുത്തി സംസ്ഥാന സർക്കാർ പുതിയ പ്രൊപോസൽ കേന്ദ്രത്തിന് സമർപ്പിക്കുക' എന്ന ആവശ്യവുമായി എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ 2021 നവംബർ 17 ന്  കാസറഗോഡ് നടത്തുന്ന ജില്ലാതല ബഹുജന റാലിയുടെ ഒരുക്കങ്ങൾക്കായി രൂപീകരിക്കുന്ന പുത്തിഗെ പഞ്ചായത്ത് സംഘാടക സമിതി രൂപീകരണ കൺവെൻഷൻ കട്ടത്തടു ക്ക കൈരളി ക്ലബ്ബിൽ വെച്ച് ചേർന്നു.

സംഘാടക സമിതി

മുഖ്യ രക്ഷധികാരി :സുബ്ബാണ്ണ ആൾവ പുത്തിഗെ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌.

 കമറുദ്ദീൻ പാട്ലഡുക്ക (ചെയർമാൻ), റാസി കയ്യങ്കൂടൽ (ജനറൽ കൺവീനർ), മനു പുത്തിഗെ (ട്രഷറർ).

സംഘാടക സമിതി രൂപീകരണ കൺവെൻഷനിൽ മണ്ഡലം ചെയർമാൻ ഷുക്കൂർ കണാജെ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാമിദ് അൻവർ അൽ അഹ്ദൽ തങ്ങൾ മൂഹിമ്മാത്ത് ഉദ്‌ഘാടനം ചെയ്തു. ബഷീർ തലേക്കള,ആനന്ദൻ പെരുമ്പള, നാസർ ചെർക്കള, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, പാലക്ഷ റൈ ,അബ്ദുല്ല സഖാഫി പൈക്ക, യൂസഫ് മുസ്‌ലിയാർ പുത്തിഗെ,മനു പുത്തിഗെ,ശരീഫ് മുഗു, അഷ്‌റഫ്‌ കയ്യങ്കൂടൽ, കമറുദ്ദീൻ പാ ട്ലഡുക്ക, റാസി കെ, അബ്ദുൽ അസീസ് പ്രസംഗിച്ചു.മണ്ഡലം കൺവീനർ ടി കെ ജാഫർ മൊഗ്രാൽ സ്വാഗതവും  അഹമ്മദ്‌ അലി നന്ദിയും പറഞ്ഞു.





No comments