JHL

JHL

ഉപ്പളയിൽ റെയിൽവേ ഓവർ ബ്രിഡ്ജിന് അനുമതിയായി; എകെഎം അഷ്‌റഫ്‌ എംഎൽഎ.

ഉപ്പള(www.truenewsmalayalam.com) : മഞ്ചേശ്വരം മണ്ഡലത്തിലെ പ്രധാന ടൗണായ ഉപ്പളയിൽ റെയിൽവേ ഓവർ ബ്രിഡ്ജ് നിർമാണത്തിന് റെയിൽവേയുടെ അനുമതി ആയതായി എ കെ എം അഷ്റഫ് എംഎൽഎ അറിയിച്ചു.

  പദ്ധതിയുടെ ജനറൽ അലൈൻമെന്റ് ഡ്രോയിങ്ങിന് റെയിൽവേയുടെ അനുമതി ലഭിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ നടപടി പുരോഗമിക്കുകയാണ്, അതിർത്തി കല്ലുകൾ സ്ഥാപിച്ച് തഹസിൽദാറും കേരള റെയിൽവേ ഡെവലപ്മെന്റ് കോർപറേഷൻ ഉദ്യോഗസ്ഥരും കേരള റെയിൽവേ ഡെവലപ്മെന്റ് കോർപ്പറേഷൻ ഉദ്യോഗസ്ഥരും നേരത്തെ സംയുക്ത പരിശോധന നടത്തിയിരുന്നു.

 കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷനാണ് നിർവ്വഹണ ചുമതലയുള്ളത്, നിയമസഭാ സബ്മിഷനുള്ള മറുപടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചതെന്ന് എംഎൽഎ പറഞ്ഞു.

ഹോസങ്കടി റെയിൽവേ മേൽപ്പാലത്തിനായി 40.64 കോടി രൂപയും മഞ്ചേശ്വരം മേൽപ്പാലത്തിന്  40.40 കോടി രൂപയും നേരത്തെ കിഫ്‌ബിയിൽ നിന്ന് അനുവദിച്ചിരുന്നു .

ആർബിഡിസികെയാണ് ഇതിന്റെ നിർവ്വഹണ ഏജൻസി.

ദേശീയപാത 66ന്റെ വീതികൂട്ടൽ പ്രവൃത്തി നടക്കുന്നതിനാൽ ഈ ഓവർ ബ്രിഡ്ജുകളുടെ അലൈൻമെന്റ് പരിഷ്കരിക്കണമെന്ന് നേരത്തെതന്നെ ദേശീയപാത അതോറിറ്റി അറിയിച്ചതാണ്. ഇതനുസരിച്ച് എൻഎച്ച്എഐയുടെയും ആർബിഡിസികെയുടെയും ഉദ്യോഗസ്ഥർ ഇരു പ്രദേശങ്ങളിലും  ഒക്ടോബർ 18ന് സംയുക്ത പരിശോധന നടത്തിയിട്ടുണ്ട്.

 അറേഞ്ച്മെന്റ് ഡ്രോയിങ് തയ്യാറാക്കുകയും അത് റെയിൽവേക്ക് സമർപ്പിച്ച അംഗീകാരം നേടുകയും വേണം. റെയിൽവേ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് സ്ഥലമേറ്റെടുക്കൽ നടപടികളിലേക്ക് കടക്കാം എന്നും എ കെ എം അഷ്റഫ് എംഎൽഎ അറിയിച്ചു.

മഞ്ചേശ്വരം, ഉപ്പള,ഹൊസങ്കടി ഓവർ ബ്രിഡ്ജുകൾ യാഥാർഥ്യമായാൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അടക്കമുള്ള റെയിൽവേ പാളത്തിന് അപ്പുറത്തുള്ള ഓഫീസുകളിൽ പോയി വരാനും ഈ പ്രദേശങ്ങളിലുള്ള ആയിരക്കണക്കിന് ജനങ്ങൾക്കും വലിയ ആശ്വാസമാകുമുണ്ടാക്കുക എന്നും എംഎൽഎ കൂട്ടിച്ചേർത്തു.





No comments