JHL

JHL

അനധികൃത മണൽ കടത്ത്; ആരിക്കാടിയിൽ പൂഴി മാഫിയ ഉണ്ടാക്കിയ കടവ് പോലീസ് ജെ സി ബി ഉപയോഗിച്ച്‌ തകര്‍ത്തു.

കുമ്പള(www.truenewsmalayalam.com) : അനധികൃത മണൽ കടത്ത്, ആരിക്കാടിയിൽ പൂഴി മാഫിയ ഉണ്ടാക്കിയ കടവ് പോലീസ് ജെ സി ബി ഉപയോഗിച്ച്‌ തകര്‍ത്തു.

ആരിക്കാടി പി കെ നഗറിലെ അനധികൃതകടവാണ് ഐ വി കെ അനീഷിൻറെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

പുഴയൂറ്റി കടവില്‍ കൂനകൂട്ടിയിരുന്ന മണല്‍ പുഴയില്‍ തിരിച്ചിട്ടു. അതേ സമയം മൊഗ്രാല്‍, കോയിപ്പാടികടപ്പുറം, ഒളയം, ഉള്‍വാര്‍ എന്നിവിടങ്ങളില്‍ മണല്‍വാരലും കടത്തും ഭയാനകമായി തുടരുന്നെന്നു നാട്ടുകാര്‍ പറയുന്നു. ലോറികളുടെ ഇരച്ചലും മണല്‍മാഫിയയുടെ ആരവും മൂലം സ്വസ്ഥമായി ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നു നാട്ടുകാർ പരാതിപ്പെട്ടു. പൊലീസും റവന്യൂ അധികൃതരും ആ ഭാഗങ്ങളിൽ അന്വേഷണം നടത്തരില്ലെന്നും പരാതിപ്പെട്ടു.





No comments