JHL

JHL

ചട്ടഞ്ചാലിൽ യുവതി കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ.

ചട്ടഞ്ചാല്‍(www.truenewsmalayalam.com) : യുവതി കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ. ചട്ടഞ്ചാൽ കുളിക്കുന്ന് സ്വദേശി സൈനുദ്ദീന്റെ മകള്‍ ഷംന(19)യാണ്‌ മരിച്ചത്‌. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം.
ഷംനയ്‌ക്ക്‌ അടുത്തിടെ രണ്ടു വിവാഹാലോചനകള്‍ വന്നിരുന്നുവെന്നും ഇതു മുടങ്ങിയതിൽ മനോവിഷമത്തിലായിരുന്നുവെന്നും പിതാവ് സൈനുദ്ദീൻ  മേല്‍പ്പറമ്പ്‌ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

മൃതദേഹം വിദഗ്‌ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. ഷംനയുടെ ആത്മഹത്യ സംബന്ധിച്ച്‌ വിശദമായി അന്വേഷിച്ചു വരുന്നതായി മേല്‍പറമ്പ്‌ പൊലീസ്‌ പറഞ്ഞു. മാതാവ്‌: നൂറുന്നീസ. സഹോദരങ്ങള്‍: സഫ്വാന്‍, സുനൈന.





No comments