JHL

JHL

കേരള പിറവി ദിനത്തിൽ കുമ്പള സി.എച്ച് സിയിൽ പ്രതിജ്ഞ

കുമ്പള(www.truenewsmalayalam.com) : കേരള പിറവി ദിനത്തിൽ കുമ്പള സി.എച്ച് സി. ജീവനക്കാർ  പ്രതിജ്ഞ എടുത്തു.

മലയാളം എന്റെ ഭാഷയാണെന്നും അതിന്റെ സമ്പത്തിൽ അഭിമാനിക്കുന്നുവെന്നും ,ഭരണ നിർവ്വഹണത്തിൽ മലയാളത്തിൻ്റെ ഉപയോഗം സാർവ്വത്രിക മാക്കുമെന്നും,മലയാള ഭാഷയേയും കേരള സംസ്ക്കാരത്തേയും ആദരിക്കുമെന്നും ജീവനക്കാർ  പറഞ്ഞു.

മെഡിക്കൽ ഓഫീസർ ഡോ : കെ. ദിവാകരറൈ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഡോ: സുബ്ബഗട്ടി,ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ്,പി എച്ച്എൻ സൂപ്പർവൈസർ എലിസബത്ത്,ഹെൽത്ത് ഇൻസ്പെക്ടർ എൽ എ ഗന്നിമോൾ,ക്ലാർക്ക്മാരായ രവികുമാർ,ഇബ്രാഹിം കോട്ട ,പി.ആർ.ഒ കീർത്തന,ഫാർമസിസ്റ്റ് ഷാജി, സ്റ്റാഫ് നഴ്സ് സജിത,ജെ.എച്ച്ഐ ജെറിൻ ജോൺ,ജെ.പി.എച്ച് എൻ ശ്രീലത ,സെക്കന്ററി പാലിയേറ്റീവ് നഴ്സ് സ്മിത മോൾ സെബാസ്റ്റ്യൻ എന്നിവർ സംബന്ധിച്ചു.





No comments