JHL

JHL

കുമ്പള മത്സ്യ മാർക്കറ്റ് ശാസ്ത്രീയ രീതിയിലാക്കി ഉപയോഗിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം; കെ എച്ച് ആർ എ.

കുമ്പള(www.truenewsmalayalam.com) : കേരള ഹോട്ടൽ ആൻറ് റെസ്റ്റോറൻ്റ് അസോസിയേഷൻ്റെ കുമ്പള യൂണിറ്റ് ജനറൽ ബോഡി യോഗം  കുമ്പള യൂണിറ്റ് ഓഫീസിൽ  വെച്ച് നടന്നു. യോഗത്തിൽ വെങ്കടേശ്വര ഹെബ്ബാർ അദ്ധ്യക്ഷതവഹിച്ചു.

കെ എച്ച് ആർ എ കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി നാരായണ പൂജാരി യോഗം ഉത്ഘാടനം ചെയ്തു.

അബ്ദുല്ല താജ് സ്വാഗതവും രാജൻ കരികൾ, മമ്മു മുബാറക് തുടങ്ങിയവർ സംസാരിച്ചു. കുമ്പള ബസ്റ്റാന്റ് പുനർ നിർമാണം വേഗത്തിൽ ആക്കാനും, കുമ്പള മത്സ്യ മാർക്കറ്റ് ശാസ്ത്രീയ രീതിയിൽ ആക്കി മത്സ്യ മാർക്കറ്റ് ഉപയോഗിക്കാൻ വേണ്ട നടപടികൾ പഞ്ചായത്ത് അധികാരികൾ എത്രയും പെട്ടന്ന് കൈകൊള്ളണമെന്ന് യോഗം ആവശ്യപെട്ടു.

അനിയന്ത്രിത വിലക്കയറ്റത്തിൽ പൊരുതി മുട്ടുന്ന ഹോട്ടൽ മേഖലയിലേക് പുതിയ പദ്ധതികൾ ആവിഷ്കരിച്ചു വൈദ്യുതി ബില്ലുകൾ മാസത്തിൽ ആകുവാനും, ഗ്യാസ് വിലയിൽ ഹോട്ടലുകൾക് ആശ്വാസം കൊണ്ടുവരുവാനും സംസ്ഥാന കേന്ദ്രസർക്കാറുകളോട്  ആവശ്യപ്പെട്ടു.

പ്രളയത്തിൽ  ജീവൻ നഷ്ടപ്പെട്ടതിൽ യോഗം അനുശോചനം രേഖപ്പെടുത്തി.


പുതിയ ഭാരവാഹികൾ

പ്രസിഡൻ്റ്: രാമചന്ദ്ര ഭട്ട് ഗോകുല  സെക്രട്ടറി: അബ്ദുൽ റഹിമാൻ ഇറ്റാലിയൻ 

ട്രഷറർ : ചരൻ കുമാർ അന്നപൂർണ്ണ, എന്നിവരെ യോഗം തെരഞ്ഞെടുത്തു.





No comments