JHL

JHL

കേരളപ്പിറവി ദിനത്തിൽ മൊഗ്രാൽ ദേശീയവേദിക്ക് 30 വയസ്സ്; ആഘോഷങ്ങൾക്ക് തുടക്കം.

മൊഗ്രാൽ(www.truenewsmalayalam.com) : കേരളപ്പിറവിദിനത്തിൽ 30 വയസ്സ് പൂർത്തിയായ മൊഗ്രാൽ ദേശീയവേദി സേവന നൈപുണ്യവുമായി അതിന്റെ ജൈത്രയാത്ര തുടരുന്നു. സാമൂഹ്യ- സാംസ്കാരിക -വിദ്യാഭ്യാസ- ജീവ കാരുണ്യ മേഖലകളിൽ സ്തുത്യർഹമായ പ്രവർത്തനമാണ് ഈ കാലയളവിൽ മൊഗ്രാൽ ദേശീയ വേദി കാഴ്ചവെച്ചത്. ജീവകാരുണ്യ മേഖലയിൽ "കണ്ണീരൊപ്പാൻ കണ്ണികളാ  വുക'' എന്ന സന്ദേശവുമായി സമൂഹത്തിലെ അശരണർക്കും, അഗതികൾക്കും  വെളിച്ചമേകാൻ ദേശീയ വേദിക്ക്  കഴിഞ്ഞുവെന്നതാണ് സംഘടനയെ ഏറെ ജനകീയമാക്കിയത്. 1991 ലാണ് ദേശീയവേദിക്ക് മൊഗ്രാലിൽ രൂപം നൽകിയത്.
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മൊഗ്രാൽ  ദേശീയവേദി സംഘടിപ്പിച്ച ചടങ്ങിലാണ് സംഘടനയുടെ മുപ്പതാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ കേക്ക് മുറിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് ആരംഭം കുറിച്ചു. ഗൾഫ് പ്രതിനിധി എൽ ടി മനാഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജന.സെക്രട്ടറി എം.എ മൂസ സ്വാഗതം പറഞ്ഞു.

 ടി കെ അൻവർ കേരളപ്പിറവി ദിന സന്ദേശം കൈമാറി.

ചടങ്ങിൽ വെച്ച് ജോലി ആവശ്യാർത്ഥം വിദേശത്ത് പോകുന്ന എക്സിക്യൂട്ടീവ് അംഗം എച്ച്. എം കരീമിന് യാത്രയയപ്പ് നൽകി. ദേശീയ വേദി ഭാരവാഹികളായ എം എം റഹ്മാൻ, ടി കെ ജാഫർ, ഇബ്രാഹിം ഖലീൽ, എം വിജയകുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ സിദ്ദീഖ് റഹ്മാൻ, റിയാസ് മൊഗ്രാൽ, മുഹമ്മദ് സ്മാർട്ട്, അഷ്റഫ് പെർവാഡ് , അബ്ദുല്ല കുഞ്ഞി നട്പ്പളം , കെ മുഹമ്മദ് കുഞ്ഞി,ഗൾഫ്  പ്രതിനിധി എം.എ ഇക്ബാൽ എന്നിവർ പ്രസംഗിച്ചു. എച്ച്. എം കരീം യാത്രയയപ്പിന് നന്ദി പറഞ്ഞു.





No comments