JHL

JHL

നിരവധി കേസുകളിൽ പ്രതിയായ അധോലോക സംഘാംഗം പിടിയിൽ.

മംഗളൂരു(www.truenewsmalayalam.com) : നിരവധി കേസുകളിൽ പ്രതിയായ അധോലോക സംഘാംഗം പിടിയിലായി. മൂടബിദ്രി കോട്ടെബാഗിലുവിലെ പ്രവീൺ കുമാറിനെ(46) ആണ് മംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രവീണിന് അധോലോക ബന്ധമുള്ളതായും മാരകായുധങ്ങൾ കൈവശം വെക്കുന്നതായും വിവരം ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റേ ചെയ്തത്.
പരാതി സംബന്ധിച്ച് അന്വേഷിക്കാൻ പൊലീസ് വീട്ടിലെത്തിയതോടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പിടികൂടാൻ ശ്രമിച്ച പൊലീസുകാരിൽ ഒരാൾക്ക് ഇയാളുടെ അക്രമത്തിൽ പരുക്കേറ്റിട്ടുമുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രവീൺ കുമാറിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.


No comments