JHL

JHL

കുറുംബ യുവജനസംഘട കോയിപ്പാടി-കൊപ്പളം തീരദേശറോഡ് ശുചീകരിച്ചു.

കുമ്പള(www.truenewsmalayalam.com) : കോയിപ്പാടി കടപ്പുറം-കുറുംബ യുവജനസംഘടനയുടെ നേതൃത്വത്തിൽ കോയിപ്പാടി-കൊപ്പളം തീരദേശറോഡ് ശുചീകരിച്ചു. റോഡിലേക്ക് കാട് വളർന്ന് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. പലതവണ കുമ്പള പഞ്ചായത്തിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് പ്രവർത്തകർ പറഞ്ഞു. രൂപേഷ്, ബിജേഷ്, മണി, ജയേഷ് സൂരജ്് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.




No comments