JHL

JHL

നബിദിനാഘോഷത്തിന് പരിസമാപ്തി: മീലാദ് നഗറിൽ മീലാദാഘോഷം സംഘടിപ്പിച്ചു.

മൊഗ്രാൽ(www.truenewsmalayalam.com) : ഒരു മാസം നീണ്ടുനിന്ന ഈ വർഷത്തെ നബിദിനാഘോഷ പരിപാടികൾക്ക് സമാപനമായി. മുഹമ്മദ് നബി(സ)യുടെ ജന്മദിനം വിവിധ പരിപാടികളോടെയാണ് ലോകമെങ്ങും ആഘോഷിച്ചത്. 30 ദിനരാത്രങ്ങളിലായി മൗലിദ് പാരായണം ചെയ്തും,  ഘോഷയാത്രകൾ സംഘടിപ്പിച്ചും,  മധുരപലഹാരങ്ങൾ  വിതരണം ചെയ്തും,  ഭക്ഷണ കിറ്റുകൾ നൽകിയുമാണ് പ്രവാചകൻറെ ജന്മദിനം കൊണ്ടാടിയത്. കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായ ചടങ്ങുകളോടെയാണ്  നബിദിനം ആഘോഷിച്ചത്.

 മൊഗ്രാൽ മീലാദ് നഗറിൽ മീലാദ് ട്രസ്റ്റ്‌ സംഘടിപ്പിച്ച മീലാദാഘോഷം കുമ്പള സംയുക്ത ജമാഅത്ത് സെക്രട്ടറി സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് അംഗം എം എം റഹ്മാൻ അധ്യക്ഷത വഹിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ മുഖ്യാതിഥിയായി സംബന്ധിച്ചു. ട്രസ്റ്റ്‌ രക്ഷാധികാരികളായ എംഎ കുഞ്ഞഹമ്മദ്, ടി എം മുഹമ്മദ് എന്നിവർ സംബന്ധിച്ചു.എം എ മൂസ  സ്വാഗതം പറഞ്ഞു.

മൗലൂദ് പാരായണത്തിനും, രാത്രി നടന്ന മജ്ലിസുന്നൂറിനും മൊഗ്രാൽ വലിയ ജുമാ മസ്ജിദ് ഖത്തീബ്‌ മുജീബ്  ദാരിമി, ഷാഫി മസ്ജിദ് ഇമാം റിയാസ് അശ്ശാഫി, നാങ്കി  ജുമാ മസ്ജിദ് ഖത്തീബ്‌ അബൂബക്കർ സിദ്ദീഖ് ജൗഹരി, ഖിളർ  മസ്ജിദ് ഖത്തീബ് ശാകിർ ഹുദവി, ഇസ്മായിൽ ദാരിമി, ബിവി ഹമീദ് മൗലവി, ഇബ്രാഹിം ഉപ്പഞ്ഞി മീലാദ് നഗർ എന്നിവർ നേതൃത്വം നൽകി.

 ഇസ്ലാമിക കലാമേളയിൽ അമ്പതിലേറെ  കുട്ടികൾ പങ്കെടുത്തു. ഇവർക്കുള്ള സമ്മാനങ്ങൾ സയ്യിദ്  ഹാദി തങ്ങൾ മൊഗ്രാൽ, വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ എന്നിവർ വിതരണം ചെയ്തു.

 മീലാദാ  ഘോഷപരിപാടികൾക്ക് ട്രസ്റ്റ്‌ അംഗങ്ങളായ ബി എ  മുഹമ്മദ് കുഞ്ഞി, ഷാഫി മീലാദ് നഗർ, ടി എ ജലാൽ, ടി എം ഇബ്രാഹിം, ടി പി മുഹമ്മദ്, എം പി അബ്ദുൽ ഖാദർ, കെ എ മുഹമ്മദ്, എം എസ് മുഹമ്മദ്, എം എസ് അബ്ദുല്ലക്കുഞ്ഞി, കാദർ പുളിന്റടി,എസ്കെ ഖാസിം,എം പി ഇബ്രാഹിം, അസൈനാർ കടപ്പുറം, ടി പി  ഫൈസൽ, അദ്നാൻ, സുറൈക്ക്, റാഴി, ഷമാൻ, മിദ്ലാജ്,മഹ്ഷൂക്ക്, മിസ്ബ, ഫായിസ്, ജവാദ്, നിസാം, നസീം, ഇബ്രാഹിം, ശാമിൽ, ഉമ്മർ, നബീൽ,മുഫീദ് ,  ഹാഷിർ,റുഷെയ്ദ്, ഹിഷാം,  എന്നിവർ നേതൃത്വം നൽകി.




No comments