JHL

JHL

ദിനംപ്രതി ഇന്ധന വില കൂട്ടുന്ന കേന്ദ്ര സർക്കാരിനെതിരെ ഒറ്റയാൾ സമരവുമായി ദോശ വിൽപനക്കാരൻ

കാസർകോട്‌(www.truenewsmalayalam.com) : ദിനംപ്രതി ഇന്ധന വില കൂട്ടുന്ന കേന്ദ്ര സർക്കാരിനെതിരെ ഒറ്റയാൾ സമരവുമായി ദോശ വിൽപനക്കാരൻ. സാധാരണക്കാരുടെ ജീവിതം ദുസ്സഹമായതിനെ തുടർന്നാണ്‌ ഉളിയത്തടുക്ക നാഷണൽ നഗറിൽ താമസിക്കുന്ന  കെ വി സെബാസ്റ്റ്യൻ കാസർകോട് പുതിയ ബസ് സ്റ്റാൻഡ്‌ പരിസരത്ത് നിന്ന് യാത്രക്കാരെ വിളിച്ച് പാളയിലിരുത്തി കലക്ടറേറ്റ് ജംഗ്ഷൻ വരെ പാള വലിക്കൽ സമരം നടത്തിയത്‌.  

കാസർകോട് അസാപ്സ് കമ്യൂണിറ്റി സെന്ററിൽ ജോലിചെയ്‌തിരുന്ന സെബാസ്‌റ്റ്യൻ  കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടതോടെയാണ്‌  കഴിഞ്ഞ ഫെബ്രുവരി മുതൽ ദോശ,- വട എന്നിവയുണ്ടാക്കി വിൽപന തുടങ്ങിയത്‌. മധൂർ പഞ്ചായത്തിലെയും കാസർകോട് നഗരസഭാപ്രദേശങ്ങളിലെയും വീടുകളിലും ഫ്ലാറ്റുകളിലും ഹോട്ടലുകളിലും വിതരണം ചെയ്‌താണ്‌ ജീവിതം പുലർത്തിയത്‌.   ബൈക്കിൽ 12 കിലോമീറ്ററോളം സഞ്ചരിച്ചായിരുന്നു കച്ചവടം.

ഇതിനിടയിലുള്ള ഇന്ധനവിലയും പെട്രോൾ വിലയും വൻതോതിൽ  വർധിച്ചതോടെ ജീവിക്കാൻ ഒന്നും കിട്ടുന്നില്ലെന്ന്‌ സെബാസ്‌റ്റ്യൻ പറഞ്ഞു. ഒരു കിലോയുടെ മാവ്‌ ഉപയോഗിച്ചു ദോശ ഉണ്ടാക്കി വിറ്റാൽ ഏഴ് രൂപ മാത്രമാണ് ലഭിക്കുന്നത്‌. തന്നെ പോലുള്ള ജനങ്ങൾ ജീവിക്കേണ്ടെന്ന നിലപാടാണ് കേന്ദ്ര സർക്കാരിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.






No comments