JHL

JHL

കർണ്ണാടകയിൽ പെട്രോളിന് രണ്ടക്കം ; തലപ്പാടിയിലേക്ക് വാഹനങ്ങൾ ഒഴുകുന്നു

തലപ്പാടി (www.truenewsmalayalam.com): കർണാടകയിൽ പെട്രോൾ, ‍ഡീസൽ വിലയിൽ വലിയ കുറവു വന്നതോടെ  അതിർത്തിയോടു ചേർന്ന കേരളത്തിനു പുറത്തെ പമ്പുകളിൽ വൻ തിരക്ക്. കേന്ദ്ര സർക്കാർ പെട്രോളിനു 5 രൂപയും ഡീസലിനു 10 രൂപയും എക്സൈസ് തീരുവ കുറച്ചിരുന്നതിനു പിന്നാലെ കർണാടക സർക്കാർ പെട്രോളിനും ഡീസലിനും 7 രൂപ വീതം ഇളവ് പ്രഖ്യാപിച്ചു. കാസർകോട് ജില്ലയിൽ കേരള–കർ‌ണാടക അതിർത്തിയായ തലപ്പാടിയിൽ കേരളത്തിലും കർണാടകയിലും പെട്രോൾ പമ്പുകൾ ഉണ്ട്. ഇരു പമ്പുകളിൽ വില വ്യത്യാസം വന്നതോടെ കർണാടകയിലെ പമ്പിൽ തിരക്ക് വർധിച്ചു.
കേരള അതിർത്തിയോടു ചേർന്നു കിടക്കുന്ന കർണാടകയിലെ സുള്ള്യ ടൗണിലും നിരക്ക് കുറഞ്ഞു.കേരള അതിർത്തിയിലെ ജനങ്ങൾ കർണാടകയിലെ പമ്പുകളിൽ പെട്രോൾ, ഡീസൽ അടിക്കാൻ കൂട്ടത്തോടെ എത്തുന്നു. ഉപ്പളയിലും ഹൊസങ്കടിയിലും മഞ്ചേശ്വരത്തും ഓടുന്ന ഓട്ടോറിക്ഷകളും തലപ്പാടി വരെ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുമാണ് ഈ വിലക്കുറവിന്റെ പ്രധാന ഗുണഭോക്താക്കൾ. ‌


No comments