JHL

JHL

ഇന്ധന വില വർദ്ധനവ്; ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിസി റോഡ് ജം‌ക്‌ഷനിൽ ചക്ര സ്തംഭന സമരം നടത്തി.

കാസർകോട്(www.truenewsmalayalam.com) : സർക്കാരുകൾ ജനങ്ങളെ വഞ്ചിക്കുന്ന നടപടികളുമായാണ് മുൻപോട്ടു പോകുന്നതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. പാചകവാതക വില കുറയ്ക്കുക, സബ്സിഡി പുനഃസ്ഥാപിക്കുക, ഇന്ധന നികുതി ഇളവ് ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിസി റോഡ് ജം‌ക്‌ഷനിൽ നടത്തിയ ചക്ര സ്തംഭന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാചകവാതകത്തിന് രാജ്യത്ത് വില വർധിപ്പിച്ചും സബ്‌സിഡി നൽകാതെയും കേന്ദ്രം ജനങ്ങളെ ഏറെ ദുരിതത്തിലാക്കുന്നു. പെട്രോളിനും ഡീസലിനും മറ്റ് സംസ്ഥാനങ്ങൾ സംസ്ഥാനത്തിന് ലഭിക്കുന്ന നികുതി ഒഴിവാക്കുമ്പോൾ പിണറായി സർക്കാർ നികുതി ഒഴിവാക്കാതെ ജനങ്ങളെ ദുരിതത്തിലാക്കുന്ന നടപടിയുമായാണ് മുന്നോട്ടുപോകുന്നത്. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ എ.ഗോവിന്ദൻ നായർ, പി.എ.അഷ്റഫലി, ബാലകൃഷ്ണൻ പെരിയ, എം.സി‌.പ്രഭാകരൻ, പി.വി.സുരേഷ്, ഗീതാ കൃഷ്ണൻ, സി.വി.ജയിംസ്,

വി.ആർ.വിദ്യാസാഗർ, വിനോദ് കുമാർ പള്ളയിൽ വീട്, സെബാസ്റ്റ്യൻ പതാലിൽ, ടോമി പ്ലാച്ചേരി, കരുൺ താപ്പ, മാമുനി വിജയൻ, കെ.വി.സുധാകരൻ, ഹരീഷ് പി.നായർ, എം.കുഞ്ഞമ്പു നമ്പ്യാർ, ശാന്തമ്മ ഫിലിപ്പ്, മീനാക്ഷി ബാലകൃഷ്ണൻ, ബി.പി.പ്രദീപ്കുമാർ, രമേശൻ കരുവാച്ചേരി, എ.വാസുദേവൻ, സാജിദ് മൗവ്വൽ, കെ.ഖാലിദ്, പി.കുഞ്ഞിക്കണ്ണൻ, തോമസ് മാത്യു, ബലരാമൻ നമ്പ്യാർ, കെ വാരിജാക്ഷൻ, ഡി.എം.കെ മുഹമ്മദ്, പി.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.





No comments