JHL

JHL

ഇന്ധന വില വർധനവ്; മുസ്‌ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി.

ബദിയടുക്ക(www.truenewsmalayalam.com) : ഇന്ധന വില വർധനയ്ക്കെതിരെ മുസ്‌ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം മുസ്‌ലിം ലീഗ് മണ്ഡലം ട്രഷറർ മാഹിൻ കേളോട്ട് ഉദ്ഘാടനം ചെയ്തു. ബദ്രുദ്ധീൻ താസിം അധ്യക്ഷത വഹിച്ചു. അൻവർ ഓസോൺ,അബ്ദുല്ല ചാലക്കര,ഹമീദ് പള്ളത്തടുക്ക,അബ്ദുല്ല കെദക്കാർ, അബ്ദുൽ റഹ്മാൻ കുഞ്ചാർ, റഫീക്ക് കോളാരി തുടങ്ങിയവർ പ്രസംഗിച്ചു.

ചെർക്കള ∙ ഇന്ധന നികുതി കുറയ്ക്കുക, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ചെങ്കള പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന  ട്രഷറർ സി.ടി.അഹമ്മദലി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജലീൽ എരുതുംകടവ് അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി നാസർ ചായിന്റടി, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസ ബി.ചെർക്കള, മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെർക്കള, മുഹമ്മദ് കുഞ്ഞി ചായിന്റടി, ഖാദർ പാലോത്ത്, ഹനീഫ കരിങ്ങപ്പള്ളം, ടി.എം.സെമിർ , ഇഖ്ബാൽ ചേരൂർ, ഖാദർ ബദ്രിയ, ഖാദർ ഹാജി ചെങ്കള, ഹാരിസ് തായൽ, അനസ് എതിർത്തോട്, എം.എം.നൗഷാദ്, ഹാരിസ് ദിടുപ്പ, ഷാനിഷ് നെല്ലിക്കട്ട, ഹനീഫ പാറ, മക്കാർ, ഷുക്കൂർ ചെർക്കള, ഹസ്സൈനാർ ബദ്രിയ,  ആർ.കെ.ബാദ്റുദ്ദീൻ,ബഷീർ നാൽത്തടുക്ക, സത്താർ പള്ളിയാൻ,അഷ്ഫർ ചേരൂർ തുടങ്ങിയവർ പ്രസംഗിച്ചു.


പള്ളിക്കര ∙ പെട്രോളിയം ഉൽപനങ്ങളുടെ നികുതി സംസ്ഥാന സർക്കാർ കുറയ്ക്കണമെന്നാവശ്യപ്പെട്ട് മുസ്‍ലിംലീഗിന്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി.മുസ്‍ലിംലീഗ് മണ്ഡലം പ്രസിഡന്റ് കെ.ഇ.എ.ബക്കർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സോളാർ കുഞ്ഞമ്മദ് ഹാജി,എം.ബി.ഷാനവാസ്, പി.എച്ച്.ഹാരിസ്, ഹനീഫ കുന്നിൽ, കെ.എ.അബ്ദുല്ല ഹാജി, എം.ജി. മുഹമ്മദ് ഹാജി, ദാവൂദ് പള്ളിപ്പുഴ, റിസ്‌വാൻ പള്ളിപ്പുഴ, ഷാഫി തച്ചങ്ങാട്, ഹാഷിം മഠം എന്നിവർ പ്രസംഗിച്ചു.


കാസർകോട് ∙ പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി സംസ്ഥാന സർക്കാർ കുറയ്ക്കണമെന്നാവശ്യപ്പെട്ട് മുസ്‍‍ലിംലീഗിന്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. ജില്ലാ പ്രസിഡന്റ് ടി.ഇ.അബ്ദുല്ല ഉദ്ഘാടനം ചെയ്തു കെ.എം ബഷീർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ, അബ്ബാസ് ബീഗം,ഹാഷിം കടവത്ത്, ടി.എം.ഇഖ്ബാൽ, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീർ, സി.എ അബ്ദുല്ലകുഞ്ഞി, മുഹമ്മദ് കുഞ്ഞി തായലങ്ങാടി എ.എ.അസീസ്,ഖാലിദ് പച്ചക്കാട്, ഹാരിസ് ബെദിര, മൊയ്തീൻ കൊല്ലമ്പാടി, കെ.എം അബ്ദുൽറഹ്മാൻ, നഗരസഭ വൈസ്ചെയർപഴ്സൺ ഷംസീദ ഫിറോസ് എന്നിവർ പ്രസംഗിച്ചു.





No comments