JHL

JHL

മഞ്ചേശ്വരം താലൂക്ക് പരിധിയിൽ പ്ലസ് വണ്ണിന് അധിക ബാച്ച് അനുവദിക്കണം:യൂഡിഎഫ്

ഉപ്പള(www.truenewsmalayalam.com) : മഞ്ചേശ്വരം താലൂക്കിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾ പോലും പ്ലസ് വൺ പഠനത്തിനായി സീറ്റുകൾ കിട്ടാതെ നെട്ടോട്ടമോടുകയാണെന്നും അതിനാൽ നിലവിലുള്ള ബാച്ചിൽ കൂടുതൽ സീറ്റ് അനുവദിക്കുന്നതിന് പകരം മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ സയൻസ്,കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് എന്നീ വിഷയങ്ങളിൽ ഒരോ ബാച്ച് വീതമെങ്കിലും മണ്ഡലത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അനുവദിക്കണമെന്ന് യുഡിഎഫ് മഞ്ചേശ്വരം മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.

 കഴിഞ്ഞകാലങ്ങളിൽ മഞ്ചേശ്വരം മണ്ഡലത്തിലെ നൂറുകണക്കിന് വിദ്യാർഥികൾ അതിർത്തികടന്ന് മംഗലാപുരത്ത് പഠിച്ചു വന്നിരുന്നതുകൊണ്ട് ചെറിയ രീതിയിൽ ഇതിന് പരിഹാരം ആയിരുന്നു, എന്നാൽ കോവിഡ് മൂലം അതിർത്തി അടച്ചിട്ടതും കർശനമായ പരിശോധനകളും ഇതിനൊക്കെ പുറമേ  ഈയടുത്തായി കർണാടകയിൽ നിന്ന് മലയാളി വിദ്യാർഥികൾക്ക്‌  ഏൽക്കേണ്ടിവരുന്ന മാനസിക, ശാരീരിക പീഡനങ്ങളും മറ്റു പ്രശ്നങ്ങളും മൂലം വിദ്യാർത്ഥികൾ കർണാടകയിൽ പോയി പഠിക്കാൻ തയ്യാറാകാത്തതിനാൽ മഞ്ചേശ്വരം താലൂക്കിൽ സീറ്റ് ക്ഷാമം രൂക്ഷമാണെന്ന് യോഗം വിലയിരുത്തി.

 ഉപ്പള സിഎച്ച് സൗധത്തിൽ വച്ച് നടന്ന കൺവെൻഷൻ യുഡിഎഫ് മണ്ഡലം കൺവീനർ മഞ്ജുനാഥ് ആൾവയുടെ സ്വഗതത്തോടെ  ചെയർമാൻ ടി എ മൂസയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം യുഡിഎഫ് ജില്ലാ ചെയർമാൻ സി ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു.

രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായിരുന്നു. എ കെ എം അഷ്റഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി, പരിപാടിയിൽ ഗോവിന്ദൻ നായർ,ജെഎസ്  സോമശേഖര,അസീസ് മരിക്ക, ബാലകൃഷ്ണൻ,എം ബി യൂസഫ്,എം അബ്ബാസ്,ഡി  എം കെ മുഹമ്മദ്, പ്രഭു കുമ്പള,ഉമ്മർ അപ്പോളോ,സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ,പിസ സോമപ്പാ, അന്തുഞ്ഞി ഹാജി,മുഹമ്മദ് മജൽ, ഹമീദ് കോളിയൂർ,എം കെ അലി മാസ്റ്റർ,അബ്ദുല്ലാ മാവേലി,പി എ, ഉമ്മർ ബൈങ്കമൂല, മോഹന റായി,ലോകനാഥ ഷെട്ടി,ഹരിപ്രസാദ് ഷെട്ടി,വി അബ്ദുൽ റഹ്മാൻ,സീതാ ഡി,സെഡ് എ കയ്യാർ, മൻസൂർ കണ്ഡത്തിൽ,ബാബു,യുകെ സൈഫുള്ള തങ്ങൾ,സ്വീറ്റ് അബ്ദുല്ല,കെ ബി  മുഹമ്മദ്, അബ്ദുല്ലക്കുഞ്ഞി മുക്കാരികണ്ടം, പി അബ്ദുല്ല പുത്തിഗെ,അബ്ദുറഹ്മാൻ എസ് തുടങ്ങിയവർ പ്രസംഗിച്ചു.





No comments