JHL

JHL

ബഹറൈൻ കെ എം സി സി പ്രവാസി കോവിഡ് മരണാനന്തര കുടുംബ സഹായ ധനം കൈമാറി

ഉപ്പള(www.truenewsmalayalam.com) : കോവിഡ് മൂലം ബഹറൈനിൽ മരണപ്പെട്ട ഹമദ് ടൗൺ കെ എം സി സി മെമ്പർ  യൂസുഫ് ഉപ്പളയുടെ കുടുംബത്തെ സഹായിക്കാൻ കെ എം സി സി ഹമദ് ടൗൺ  സമസ്ത ഏരിയ കമ്മിറ്റി ബഹറൈൻ കാസറഗോഡ് ജില്ല - മഞ്ചേശ്വരം മണ്ഡലം കമ്മിറ്റികളുടെ സഹകരണത്തോടെ സ്വരൂപിച്ച ഫണ്ട് ഉപ്പള സി എച്ച് സൗധത്തിൽ നടന്ന ചടങ്ങിൽ വെച്ച് കൈമാറി.
മുസ്ലിം ലീഗ് മണ്ഡലം പ്രിസിഡണ്ട് ടി എ മൂസ അധ്യക്ഷത വഹിച്ചു സെക്രട്ടറി എ കെ ആരിഫ് സ്വാഗതം പറഞ്ഞു ജില്ല ലീഗ് വൈ: പ്രിസിഡണ്ട് എം ബി യൂസുഫ് ഹാജി ഉത്ഘാടനം ചെയ്തു എകെഎം അഷ്റഫ് എംഎൽഎ സഹായ ധനം ഏറ്റ് വാങ്ങി ജില്ല ലീഗ് സെക്രട്ടറി അസീസ് മരിക്കെ, ബഹറൈൻ കെ എം സി സി സെൻട്രൽ വൈ: പ്രിസിഡണ്ട് ശംസുദ്ധീൻ വെള്ളികുളങ്ങര മുഖ്യ പ്രഭാഷണം നടത്തി റിലീഫ് കമ്മിറ്റി ചെയർമാൻ അബൂബക്കർ പാറക്കടവ്, സക്കരിയ്യ എടചേരി , മണ്ഡലം ലീഗ് ഭാരവാഹികളായ അഷ്റഫ് കർള, പി എച്ച് അബ്ദുൽ ഹമീദ് മച്ചംപാടി, അബ്ബാസ് ഓണന്ത, എം എസ് എ സത്താർ ഹാജി, ഹമീദ് കുഞ്ഞാലി, യൂത്ത് ലീഗ് ജില്ല പ്രിസിഡണ്ട് അസീസ് കളത്തൂർ, ജില്ല കെ എം സി സി ഭാരവാഹികളായ കുഞ്ഞാമു ബെദിര, റഫീഖ് ക്യാമ്പസ്, ഇബ്രാഹിം ചാല, അബ്ദുല്ല പുത്തൂർ, മണ്ഡലം സെക്രട്ടറി ശമീർ ബേക്കൂർ, പി എം സലീം, ഉമ്മർ അപ്പോളൊ, സൈഫുള്ളതങ്ങൾ, സയ്യിദ് ഹാദി തങ്ങൾ, സെഡ് എ കയ്യാർ, ഇർഷാദ് മൊഗ്രാൽ, അബ്ദുല്ല കണ്ടത്തിൽ, ബിഎം മുസ്തഫ, അബ്ദുല്ല മാദേരി,സെഡ് എ മൊഗ്രാൽ, റഹീം സോങ്കാൽ, അബ്ദുൽ റഹ്മാൻ ബന്തിയോട്, അബ്ദുല്ല ബംബ്രാണ, റേ ഡോ അബ്ദുൽ റഹ്മാൻ, ശരീഫ് ഉപ്പള, റഹീം പള്ളം, ജംഷീർ മൊഗ്രാൽ, ഹനീഫ് ഉപ്പള സംബന്ധിച്ചു.





No comments