JHL

JHL

കേരള പിറവി ദിനത്തിൽ വിഷ രഹിത പച്ചക്കറി തോട്ടം സമർപ്പിച്ച് മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത്‌

മംഗൽപ്പാടി(www.truenewsmalayalam.com) : കേരള പിറവി ദിനത്തിൽ മാതൃക പ്രവർത്തനവുമായി മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത്‌ കുടുംബ ശ്രീ യുടെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലും അഗ്രി ന്യൂട്രി ഗാർഡൻ (വിഷ രഹിത പച്ചക്കറി തോട്ടം)ആരംഭിച്ചു.

 പച്ചമ്പളം വാർഡ് മെമ്പർ മജീദ് പച്ചമ്പളയുടെ വീട്ട് വളപ്പിൽ പഞ്ചായത്തിലെ ആദ്യത്തെ പച്ചക്കറി തോട്ടത്തിൽ വിത്ത്പാഗി  മംഗൽപ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ റിസാന സാബിർ ഉൽഘടനം ചെയ്തു.

ജില്ലാ പഞ്ചായത്ത്‌ അംഗം റഹ്‌മാൻ ഗോൾഡൻ, വാർഡ് മെമ്പർ മജീദ് പച്ചമ്പള, പഞ്ചായത്ത്‌ സെക്രെട്ടറി ദിപേഷ്, കൃഷി ഓഫീസർ വന്ദന,പഞ്ചായത്ത്‌ വി ഒ ,കുടുംബ ശ്രീ ചെയർപേഴ്സൻ സുശീല, നൗഫൽ ചെറുഗോളി, അഷ്‌റഫ്‌ സി എം പി,എന്നിവർ പങ്കെടുത്തു.

എല്ലാവരും സ്വന്തം വീട്ടിൽ തന്നെ വിഷമില്ലാത്ത പച്ചക്കറി കൃഷി ചെയ്യണമെന്നും അതിന് പഞ്ചായത്ത്‌ ഭരണ സമിതി പൂർണ പിന്തുണയും സഹായവും ഉണ്ടാവുമെന്നും പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൂട്ടി ചേർത്തു





No comments