JHL

JHL

രാജ്യത്ത് പെട്രോളിന് എട്ടും ഡീസലിന് ആറും രൂപ കുറച്ചു.

 


ന്യൂഡൽഹി(www.truenewsmalayalam.com) : രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചു. പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടിയിൽ എട്ട് രൂപയും ഡീസലിന് ആറ് രൂപയുമാണ് കുറച്ചത്.

ഇതോടെ പെട്രോൾ വില ലിറ്ററിന് 9.5 രൂപയും ഡീസൽ ലിറ്ററിന് ഏഴരൂപയും കുറയും. ധനമന്ത്രി നിർമല സീതാരാമനാണ് നികുതി കുറക്കുന്നതായി പ്രഖ്യാപിച്ചത്.

 സംസ്ഥാനങ്ങളോടും നികുതി കുറയ്ക്കാൻ ധനമന്ത്രി ആഹ്വാനം ചെയ്തു.

വർഷത്തിൽ 12 ഗ്യാസ് സിലിണ്ടറുകൾക്ക് 200 രൂപ സബ്സിഡി നൽകും എന്നും ധനമന്ത്രി വ്യക്തമാക്കി.

 നേരത്തെ പലഘട്ടങ്ങളിലായി നിർത്തലാക്കിയ സബ്സിഡിയാണ് ഇപ്പോൾ പുനസ്ഥാപിക്കുന്നത്.

സാധാരണക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സർക്കാറാണ് മോദി

സർക്കാറെന്ന് ഇന്ധനവിലക്കുറവ് പ്രഖ്യാപനം നടത്തിക്കൊണ്ട് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ലോകം ഏറെ പ്രയാസപ്പെടുന്ന സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. 

പാവപ്പെട്ടവരെയും സാധാരണക്കാരെയും സഹായിക്കുന്നതിന്റെ ഭാഗമായാണ് ഇന്ധനവിലയിൽ കുറവ് വരുത്തുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ നവംബറിൽ കേന്ദ്രം എസ് തീരുവ കുറച്ചപ്പോൾ ആനുപാതികമായ കുറവ് വരുത്താത്ത സംസ്ഥാനങ്ങളോട് ഇത്തവണ നികുതി കുറയ്ക്കാൻ ധനമന്ത്രി പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്.

No comments