JHL

JHL

26 ലക്ഷം രൂപ വാങ്ങി പറ്റിച്ചു; മൊഗ്രാൽപുത്തൂർ സ്വദേശിക്കെതിരെ കേസ്

കാസർകോട്(www,truenewsmalayalam.com) : ഖത്തറിൽ സൂപ്പർമാർക്കറ്റ് തുടങ്ങാമെന്നുപറഞ്ഞ് 26 ലക്ഷം രൂപ വാങ്ങി തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ ഒരാൾക്കെതിരേ വിദ്യാനഗർ പോലീസ് കേസെടുത്തു. മൊഗ്രാൽപുത്തുർ കല്ലങ്കൈയിലെ സാജിദ് മൻസിലിലെ നവാബ് അബൂസലീം(42)മിനെതിരെയാണ്‌ സി.ജെ.എം. കോടതി നിർദേശപ്രകാരം കേസെടുത്തത്.

ഹിദായത്ത്‌നഗറിലെ ഫൈസൽ കോപ്പ മുഹമ്മദിന്റെ പരാതിയിലാണ്‌ കേസെടുത്തത്. 52 ലക്ഷം രൂപ മുതൽമുടക്കിൽ ഖത്തറിലെ ദോഹയിൽ സൂപ്പർമാർക്കറ്റ് തുടങ്ങുന്നതിന്‌ പണം നിക്ഷേപിച്ചാൽ ലാഭവിഹിതം തരാമെന്നുപറഞ്ഞ് നവാബ് 26 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു. എന്നാൽ, സൂപ്പർമാർക്കറ്റ് തുടങ്ങിയില്ലെന്നും പണം തിരികെ ലഭിച്ചിട്ടില്ലെന്നുമാണ് പരാതി.


No comments