JHL

JHL

പീപ്പിൾസ് ഫൗണ്ടേഷൻ വോർക്കാടിയിൽ നിർമ്മിച്ച ഭവനം കൈമാറി

മഞ്ചേശ്വരം : ' ആശ്വാസമേകാം' എന്ന പേരിൽ കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച കുടുംബത്തിലെ ആശ്രിതർക്ക്  പീപ്പിൾസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ച പ്രവാസി സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി മഞ്ചേശ്വരം വേർക്കാടി പഞ്ചായത്തിൽ മോർത്തണ ധർമ്മ നഗറിൽ കുടുംബത്തിൻ്റെ വരുമാനത്തിന് വാടകക്ക് നൽകാൻ നിർമ്മിച്ച ഭവനം വോർക്കാടി പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ഭാരതി കുടുംബത്തിന് സമർപ്പിച്ചു.
പീപ്പിൾസ് ഫൗണ്ടേഷൻ ഏരിയാ രക്ഷാധികാരി പി എസ് അബ്ദുല്ല കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. വോർക്കാടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അബൂബക്കർ സിദ്ദീഖ് പാടി, വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം ട്രഷറർ അബ്ദുൽ ഹക്കീം, ബഷീർ ആരോ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.   

പീപ്പിൾസ് ഫൗണ്ടേഷൻ കുമ്പള  ഏരിയാ കോ ഓർഡിനേറ്റർ അബ്ദുല്ലത്തീഫ് കുമ്പള സ്വാഗതവും മൊയ്തീൻ കുഞ്ഞി കുഞ്ചത്തൂർ നന്ദിയും പറഞ്ഞു.


No comments