JHL

JHL

മൈമൂൻ നഗർ സ്വദേശി അബ്ബാസ് നീരോളി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.

മൊഗ്രാൽ(www.truenewsmalayal.com) :  പ്രവാസിയും, ഹോട്ടൽ ഉടമയുമായിരുന്ന മൊഗ്രാൽ മൈമൂൺ നഗറിലെ അബ്ബാസ് നീരോളി (60)നിര്യാതനായി.

 ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു  അന്ത്യം. പഴയകാല പ്രവാസിയായിരുന്നു. ദുബായ്,സൗദി, മുംബൈ എന്നിവിടങ്ങളിൽ ഹോട്ടൽ (കഫറ്റെരിയ) നടത്തിപ്പുകാരനായും കുക്കായും ജോലി ചെയ്തിരുന്നു. പ്രവാസത്തിനു ശേഷം നാട്ടിലെത്തിയ അബ്ബാസ് ജില്ലയിലെ വിവിധ ഹോട്ടലുകളിൽ കുക്കായും, പൊറോട്ട മേക്കാറായും ജോലി ചെയ്തിരുന്നു.

കുമ്പള ഇമാം ഷാഫി ഇസ്‌ലാമിക് അക്കാദമിക്ക് സമീപം കാന്റീനിൽ ജോലിചെയ്തുവരുന്നതിനിടയിലാണ് അന്ത്യം..സജീവ മുസ്ലിം ലീഗ് പ്രവർത്തകണമായിരുന്ന അബ്ബാസ് എസ് വൈ എസ് മൈമൂൻ നഗർ ശാഖ വൈസ് പ്രസിഡണ്ടായി പ്രവർത്തിച്ചു വരികയായിരുന്നു.

മൈന്മൂൺ നഗർ സ്കൂൾ ടീച്ചർ സുബൈദയാണ് ഭാര്യ. മക്കൾ :അഫ്രൂസ്, അഫ്റാസ്.പരേതയായ സുഹീറ.സഹോദരങ്ങൾ :ഹസ്സൻ,സുഹ്‌റ, ജമീല, ഫാത്തിമ.

മയ്യിത്ത് മൊഗ്രാൽ വലിയ ജുമാമസ്ജിദ് പരിസരത്ത് ഉച്ചയോടെ ഖബറടക്കി. നിര്യാണത്തിൽ എസ് വൈ എസ് മൈമൂൺ നഗർ ശാഖ കമ്മിറ്റി, മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.

No comments