JHL

JHL

മഴക്കാലരോഗം; ആശുപത്രികളിൽ തിരക്കേറി, രോഗികൾക്ക് ദുരിതവും.

കുമ്പള(www.truenewsmalayalam.com) : കാലവർഷത്തിലെ വ്യതിയാനവും, മഴക്കാല രോഗവും കൊണ്ട് ആശുപത്രികളിൽ തിരക്കേറിയതോടൊപ്പം, രോഗികൾക്ക് ദുരിതവുമേറി.

 കുമ്പള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (CHC) ഡോക്ടറെ കണ്ട് മരുന്നിനായി രോഗികൾ കാത്തിരിക്കേണ്ടത് മണിക്കൂറുകളോളം. ഫാർമസിസ്റ്റ്ന്റെ കുറവാണ് രോഗികൾക്ക്  ദുരിതത്തിന് കാരണമായിരിക്കുന്നത്. കൈക്കുഞ്ഞുമായി ആശുപത്രിയിൽ എത്തുന്ന അമ്മമാർ കുഞ്ഞുങ്ങളെ തോളിലേറ്റിയാണ് മരുന്നിനായി കാത്തിരിക്കേണ്ടി വരുന്നത്.

  നേരത്തെ കുമ്പള സിഎച്ച് സിയിൽ 2 ഫാർമസിസ്റ്റുകൾ ഉണ്ടായിരുന്നു. കോവിഡ് കാലത്ത് ഒരു സ്റ്റാഫിനെ കുറച്ചതാണ് ഇപ്പോൾ രോഗികൾക്ക് ദുരിതമായി മാറിയത്. കോവിഡ്  അവസാനിച്ചിട്ടും സ്റ്റാഫിനെ നിയമിക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. കുമ്പള സി എച്ച്സി യോടുള്ള അവഗണനയ്ക്ക്  പരിഹാരം കാണണമെ ന്നാണ് നാട്ടുകാരുടെ ആവശ്യം. കാസർഗോഡ് ബ്ലോക്ക് പഞ്ചായത്തിനാണ്  സിഎച്ച്സി യുടെ ഭരണചുമതല.


No comments