JHL

JHL

"പെർമുദെയിൽ പോലീസ് ഹെഡ്പോസ്റ്റ് സ്ഥാപിക്കണം" ബി എ ബഷീർ

ബന്തിയോട്  : പൈവളിഗെ പഞ്ചായത്തിലെ കുഡാൽ മെർക്കള 12ആം വാർഡ് പെർമുദെ യിൽ ഒരു പോലീസ്ഹെഡ്പോസ്റ്റ് സ്ഥാപിക്കണം.ഈ പ്രദേശത്ത് അനവധി കുറ്റകൃത്യങ്ങളും ചൂതാട്ടം,മോഷണം എന്നിവ നിരന്തരമായി നടക്കുന്ന സ്ഥലമാണ് പെർമുദെ.ബദിയടുക്ക,കുമ്പള,എന്നീ പോലീസ് സ്റ്റേഷന്റെ അതിർത്തി പ്രദേശവും 1 കിലോമീറ്റർ കഴിഞ്ഞാൽ മഞ്ചേശ്വരം സ്റ്റേഷൻ പരിധിയുമാവുന്നതിനാൽ ഒരു കുറ്റകൃത്യം നടന്നാൽ ഏത് സ്റ്റേഷൻ പരിധിയാണെന്ന് പെട്ടന്ന് പൊലീസിന് തന്നെ കൺഫ്യൂഷൻ വരുന്ന അവസ്ഥയാണ് കാണുന്നത്. ഇതിനാൽ നാട്ടുകാരും പ്രയാസപ്പെടുന്നുണ്ട് .കഴിഞ്ഞ 2,3 വർഷമായി നടന്ന മോഷണക്കേസിൽ തന്നെ പ്രതികളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.
രണ്ടാഴ്ചക്ക് മുമ്പ് നടന്ന മോഷണം ഇതു വരെ തെളിയിക്കാനായിട്ടുമില്ല.കൂടാതെ അനധികൃതമായി കർണാടകയിലേക്ക് ചെങ്കല്ല് കടത്തുന്നതും തിരിച്ചു ഇങ്ങോട്ടുള്ള മണൽ കടത്തും ഇതുവഴി കൂടിയാണ്.കൂടാതെ രാത്രികാലങ്ങളിൽ മദ്യ മാഫിയകളുടെ താവളമായും ഇവിടം മാറുന്നുണ്ട്. പരിസരവാസികൾ ഭയന്നാണ് രാത്രി കഴിച്ചു കൂട്ടുന്നത് .അതിനാൽ ഇവിടെ ഒരു പോലീസ് ഹെഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും പോലീസുകാർ കൂടുതൽ ഈ പ്രദേശത്ത് ശ്രദ്ധ ചെലുത്തണമെന്നും CPIM കുടാൽ മെർക്കള ലോക്കൽ സെക്രട്ടറി ബഷീർ ബി എ പോലീസ് മേധാവിക്കും ബന്ധപ്പെട്ട അധികാരികൾക്കും നിവേദനം നൽകും.

No comments