രാജീവ്ജിയുടെ മരണത്തിലൂടെ ഇന്ത്യയുടെ പ്രതീക്ഷയാണ് തകർന്നത്; കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി.
രാജ്യത്ത് ഒട്ടേറെ പരിഷ്കാരങ്ങളും, നിയമനിർമ്മാണങ്ങളും നടത്തുകയും,ശാസ്ത്ര സാങ്കേതിക വിദ്യയിൽ ഇന്ത്യയിൽ ലോക ഭൂപടത്തിൽ ഇടം നേടിക്കൊടുക്കുകയും ചെയ്ത ഭാവന സമ്പന്നനായ ഭരണാധികാരി എന്ന നിലയിൽ എക്കാലവും രാജീവ് ഗാന്ധിയെ സ്മരിക്കപ്പെടുക തന്നെ ചെയ്യുമെന്ന് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. 21ന്നാ യിരുന്ന വോട്ടവകാശം 18 വയസ്സ് ആക്കിയതും, അധികാര വികേന്ദ്രീകരണത്തിന്റെ പുതിയ വാതായനങ്ങൾ തുറന്നു എഴുപത്തിമൂന്നാം ഭരണഘടനാ ഭേദഗതിയിലൂടെ പഞ്ചായത്ത് രാജ് നിയമമാക്കിയതും, കൂറുമാറ്റ നിരോധന നിയമവുമെല്ലാം രാജീവ് ഗാന്ധിയുടെ സംഭാവനകളായിരുന്നുവെന്ന് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.
അനുസ്മരണ ചടങ്ങ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ലക്ഷ്മണ പ്രഭു ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രവി പൂജാരി അധ്യക്ഷതവഹിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം രവിരാജ് തുമ്മ, മാനൻ കുമ്പള, ബഷീർ അഹ്മദ് സിദ്ദീഖ് മൊഗ്രാൽ, ശ്രീധർറൈ, രാമകാർലെ, പുരുഷോത്തമ നായിക്കാപ്പ്, സുജിത്ത് റൈ, ഡെൽഫിൻ ഡിസൂസ, ഹരീഷ് മുളിയടുക്ക, നാരായണ കളത്തൂർ, ശേഖര ദർബാർകട്ട എന്നിവർ സംബന്ധിച്ചു.
Post a Comment