JHL

JHL

കഞ്ചാവും മയക്കുമരുന്നുമായി അന്തര്‍ സംസ്ഥാന മയക്കുമരുന്ന് സംഘത്തില്‍ പെട്ട അണങ്കൂർ സ്വദേശി പിടിയിൽ.

കാസര്‍കോട്(www.truenewsmalayalam.com) : കഞ്ചാവും മയക്കുമരുന്നുമായി അന്തര്‍ സംസ്ഥാന മയക്കുമരുന്ന് സംഘത്തില്‍ പെട്ട അണങ്കൂർ സ്വദേശി പിടിയിൽ.

ഗോവയില്‍ നിന്നും കാസര്‍കോട് ജില്ലയിലേക്ക് മാരക മയക്കു മരുന്നായ എംഡിഎംഎ എത്തിച്ചു വിതരണം ചെയ്യുന്ന സംഘത്തില്‍ പെട്ട പ്രധാനിയാണ് പിടിയിലായ അണങ്കൂര്‍ ടിവി സ്റ്റേഷന്‍ റോഡിലെ അഹമ്മദ് കബീര്‍(22).

ഇയാളെ നുള്ളിപ്പാടിയില്‍ വെച്ച് 5 ഗ്രാം എംഡിഎംഎ, 15 ഗ്രാം കഞ്ചാവ് എന്നിവയുമായാണ് പിടികൂടിയത്.പ്രതിക്കെതിരെ കഞ്ചാവും എംഡിഎംഎയും കടത്തിയതിന് നേരത്തെ കാസര്‍കോട് എക്‌സൈസില്‍ കേസ് ഉണ്ട്.

പ്രതിയില്‍ നിന്ന് കത്തി കൂടി കണ്ടെത്തി. കാസര്‍കോട് സി.ഐ അജിത് കുമാര്‍, എസ്.ഐ വിഷ്ണു പ്രസാദ്, രഞ്ജിത്ത്, ചന്ദ്രന്‍, പൊലീസുകാരായ മധു, ജെയിംസ്, സജിത്ത് ഡ്രൈവര്‍ ഉണ്ണി, ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായരുടെ സ്‌ക്വാഡ് അംഗങ്ങളായയ ശിവകുമാര്‍, ഷജീഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


No comments