JHL

JHL

മംഗളൂരുവിൽ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയായ മലയാളി ഹോസ്റ്റലിൽ മരിച്ച നിലയിൽ.

മംഗളൂരു(www.truenewsmalayalam.com) : മംഗളൂരുവിൽ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയായ മലയാളി ഹോസ്റ്റലിൽ മരിച്ച നിലയിൽ.

റോസൻ ജോസി(21)നെയാണ് ഇന്ന് രാവിലെയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഹോസ്റ്റൽ മുറിയിൽ ഉറങ്ങുകയായിരുന്നു റോസൻ, ചൊവ്വാഴ്ച രാവിലെ അച്ഛൻ ഫോണിൽ വിളിച്ചപ്പോൾ റോസൻ എടുത്തില്ല, തുടർന്ന് അച്ഛൻ റോസന്റെ സുഹൃത്തുക്കളെ വിളിക്കുകയും സുഹൃത്തുക്കൾ വാതിൽ തകർത്ത് മുറിക്കകത്ത് കടക്കുകയുമായിരുന്നു, അപ്പോഴാണ് റോസനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പാണ്ഡേശ്വർ പോലീസ് സ്‌റ്റേഷൻ ഉദ്യോഗസ്ഥർ ദുരൂഹ മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.


No comments