JHL

JHL

എയിംസ്​; പ്രതീകാത്മക ആശുപത്രിയുമായി സമരസമിതി

കാസർകോട്​(www.truenewsmalayalam.com) : എയിംസ്​ നിർദേശത്തിൽ ജില്ലയുടെ പേര് ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട്​ എയിംസ്​ സമരസമിതി പ്രതീകാത്മക ആശുപത്രി പ്രവർത്തിപ്പിച്ചു.

 ഹോസ്​പിറ്റൽ കട്ടിലുകൾ, ഓക്സിജൻ സിലിണ്ടറുകൾ, ഗ്ലൂക്കോസ്​ സ്​റ്റാൻഡ് സ്​ട്രക്ചർ, വീൽചെയർ, ഹോസ്​പിറ്റൽ സാധന സാമഗ്രികൾ, ഡോക്ടർമാർ, നഴ്സുമാർ, രോഗികൾ എന്നിങ്ങനെ ദൃശ്യങ്ങളുമായി നൂറുകണക്കിന് സമരക്കാർ നഗരത്തിലൂടെ പ്രകടനം നടത്തി. പുതിയ ബസ്​ സ്​റ്റാൻഡിനകത്ത് പ്രതീകാത്മക എയിംസ്​ ഹോസ്​പിറ്റൽ സ്ഥാപിച്ചു.

 കാസർകോട്​ പുലിക്കുന്നിൽനിന്ന് ആരംഭിച്ച പ്രകടനം ഏറെ പുതുമ നിറഞ്ഞതായിരുന്നു. തുടർന്ന് സമരക്കാരുടെ നേതൃത്വത്തിൽ 'മരണാസന്നനായ രോഗി' എന്ന നാടകവും അരങ്ങേറി.

 സമരനായിക ദയാബായി ഏകാംഗ നാടകം അവതരിപ്പിച്ച് പ്രതീകാത്മക എയിംസ്​ ഹോസ്പിറ്റൽ ഉദ്​ഘാടനംചെയ്തു.

 ഗണേശൻ അരമങ്ങാനം അധ്യക്ഷത വഹിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ, സുബൈർ പടുപ്പ്, ജമീല അദ്, ശ്രീനാഥ് ശശി, ഷാഫി കല്ലുവളപ്പിൽ, അബ്ദുറഹിമാൻ ബന്തിയോട്,​ കരീം ചൗക്കി, സലീം ചൗക്കി, കെ.ബി. മുഹമ്മദ് കുഞ്ഞി, ജംഷീദ് പാലക്കുന്ന്, ബഷീർ കൊല്ലമ്പാടി, ഖദീജ മൊഗ്രാൽ, സിസ്​റ്റർ സിനി, ജെയ്സൺ, ഉസ്​മാൻ കടവത്ത്, സൂര്യനാരായണ ഭട്ട്, കമ്പ്യൂട്ടർ മൊയ്തു, താജുദ്ദീൻ ചേരങ്കൈ, രാജു കെ.എം. കള്ളാർ, ഹക്കീം ബേക്കൽ, ചിതാനന്ദൻ കാനത്തൂർ, ശരീഫ് മുഗു, റാം തണ്ണോത്ത്, സ്​നേഹ മുറിയനാവി, കുന്നിൽ അബ്ബാസ്​ ഹാജി, റംല ആറങ്ങാടി, മുഹമ്മദ് ഇച്ചിലങ്കാൽ, ജംസി പാലക്കുന്ന്, കയ്യൂം മാന്യ, സലീം സന്ദേശം, യശോദ ഗിരീഷ്, ഷുക്കൂർ കണാജെ, സീതി ഹാജി, കാദർ പാലോത്ത്, കദീജ മൊഗ്രാൽ, തസ്​രീഫ, മൊയ്തീൻ അടക്ക, റസ കദീജ, ഉസ്​മാൻ പള്ളിക്കൽ, റഹീം നെല്ലിക്കുന്ന്, ബഷീർ കൊല്ലമ്പാടി, ലത്തീഫ് ചേരങ്കൈ, സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.

 എയിംസ്​ ജനകീയ കൂട്ടായ്മ ജനറൽ കൺവീനർ ഫറീന കോട്ടപ്പുറം സ്വാഗതവും താജുദ്ദീൻ പടിഞ്ഞാറ് നന്ദിയും പറഞ്ഞു.  


No comments