JHL

JHL

മാതൃദിനം വൃദ്ധ മന്ദിരത്തിലെ അമ്മമാരോടൊപ്പം ആഘോഷിച്ച് ബദിയടുക്ക ജനമൈത്രി പോലീസ്

 


ബദിയടുക്ക(www.truenewsmalayalam.com) : ബീജംന്തടുക്കയിലെ അസീസിയ സ്നേഹാലയത്തിലെ അമ്മമാരോടപ്പമാണ് ഇത്തവണ ബദിയടുക്ക ജനമൈത്രി പോലീസ് മാതൃദിനം ആഘോഷിച്ചത്. സ്നേഹാലയത്തിലെ അമ്മമാരുടെ പരാതികളും പരിഭവങ്ങളും ബദിയടുക്ക സബ് ഇൻസ്‌പെക്ടർ ശ്രീ വിനോദ് കുമാർ കേട്ടറിയുകയും അവർക്കു ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ഒപ്പം തന്നെ അവരുടെ കൂടെ കുശലം പങ്കിടുകയും അവർക്കൊപ്പം മധുരം പങ്കിട്ട് അന്ദേവാസികൾ അവതരിപ്പിച്ച കലാപരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു.ജനമൈത്രി ബീറ്റ് ഓഫീസർ മാരായ അനൂപ്,മഹേഷ്, വർഗീസ്സ് എന്നിവർക്കൊപ്പം സ്നേഹാലയം നടത്തിപ്പുകാരായ സിസ്റ്റർ ബീന ജോസഫ്,ബിന്ദു പൗലോസ് എന്നിവരും ആഘോഷത്തിൽ പങ്ക് ചേർന്നു.

No comments