മൊഗ്രാൽ പുത്തൂരിൽ നിർമ്മിച്ച വെൽഫെയർ ഹോം കൈമാറി
മൊഗ്രാൽ പുത്തൂർ(www.truenewsmalayalam.com) : വെൽഫെയർ പാർട്ടി ദശവാർഷിക ഉപഹാരമായി മൊഗ്രാൽ പുത്തൂരിൽ നിർമിച്ച് നൽകിയ വെൽഫെയർ ഹോം ജില്ല പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര കാസർകോട് മണ്ഡലം പ്രസിഡന്റ് നഹാർ കടവത്തിന് കൈമാറി.
സാമൂഹ്യ നീതിയുടെ രാഷ്ട്രീയം ഉയത്തിപിടിച്ചു പതിനൊന്നു വർഷം പൂർത്തിയാക്കിയ പാർട്ടി നടത്തിയ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ നിർമിച്ചു നൽകിയ അഞ്ചാമത്തെ വീടിന്റെ കൈ മാറ്റമാണ് നടന്നത്.
ജില്ലാ ട്രഷറർ അമ്പുഞ്ഞി തലക്കളായി, പ്രവാസി സാംസ്കാരിക വേദി സൗദി നാഷണൽ കമ്മറ്റി മെമ്പർ സി എച്ച് ബഷീർ, ഖത്തർ കൾച്ചറൽ ഫോറം സ്റ്റേറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി തായ്ലക്കണ്ടി. പ്രവാസി ഇന്ത്യ അബുദാബി വൈസ് പ്രസിഡന്റ് നിസാം, എഫ്.ഐ.ടി.യു ജില്ല പ്രസിഡന്റ് ഹമീദ് കക്കണ്ടം, വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റിയംഗം ഫൗസിയ സിദ്ദിഖ്, വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് സെക്രട്ടറി അസ്ലം.കെ.പി, മൊയ്തീൻ, താജുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.
Ashamsakal
ReplyDelete