JHL

JHL

കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നും രണ്ട് കൈത്തോക്കുകളുമായി യുവാവ് പിടിയിൽ.

ബദിയടുക്ക(www.truenewsmalayalam.com) : കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നും രണ്ട് കൈത്തോക്കുകളുമായി യുവാവ് പിടിയിൽ.

നമ്പർപ്ലേറ്റില്ലാത്ത കാറിൽ കടത്തുകയായിരുന്ന 8.640 ഗ്രാം എം.ഡി.എം.എ യുമായാണ് ആലംപാടി സ്വദേശി അമീറലി(23) എന്നയാളെ ബദിയടുക്ക എസ്.ഐ കെ.പി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഇയാളെ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി റിമാണ്ട് ചെയ്തു.

 ഇന്നലെ ഉച്ചയോടെ നമ്പര്‍പ്ലേറ്റില്ലാത്ത കാര്‍ ഓടിച്ചുപോകുന്നത് ശ്രദ്ധയില്‍പെട്ട പൊലീസ് ചെടേക്കാലില്‍ വാഹനം തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഇതിനിടെ പ്രതി ഓടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അമീറലിയുടെ പാന്റ്‌സിന്റെ കീശയില്‍ കണ്ടെത്തിയ സോക്സില്‍ നിന്ന് 15 പാക്കറ്റുകളിലായി സൂക്ഷിച്ച 8.640 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയുമായിരുന്നു.

 കാറില്‍ നിന്ന് റിവോള്‍വറിന് സമാനമായ രണ്ട് കൈത്തോക്കുകളും മൂന്ന് മൊബൈല്‍ ഫോണുകളും പൊലീസ് കണ്ടെടുത്തു. തൊണ്ടിമുതലുകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കി.

സിവില്‍ പൊലീസ് ഓഫീസര്‍ കരുണ്‍, പൊലീസ് ഡ്രൈവര്‍ വര്‍ഗീസ് എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.


No comments