ചിത്താരി അപകടം; മരണം മൂന്നായി
കാസർഗോഡ്(www.truenewsmalayalam.com) : ചിത്താരിയിൽ നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് അപകടം; മരണം മൂന്നായി.
ചിത്താരി ചാമുണ്ഡിക്കുന്നിൽ മേയ് 12ന് വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പൂച്ചക്കാട് മൂക്കാട് സ്വദേശികളായ സാബിർ (25), സുധീഷ് (38) എന്നിവരാണ് ഇന്ന് രാവിലെയോടെ മരിച്ചത്.
അപകടം നടന്നയുടൻ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് സാദത്ത് (32) മരിച്ചത്.
വ്യാഴാഴ്ച രാത്രിയോടെ നിയന്ത്രണം വിട്ട കാർ വീടിന്റെ ഭിത്തിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കോമ്പൗണ്ട് മതിൽ കാറിന് മുകളിൽ തന്നെ തകർന്നു വീണു. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് കാറിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
Post a Comment