JHL

JHL

അടഞ്ഞ കലുങ്ക് തുറന്നില്ല; മൊഗ്രാൽ ടൗണിൽ മഴവെള്ളം ഒഴുകുന്നത് ദേശീയപാതയിലൂടെ..

മൊഗ്രാൽ(www.truenewsmalayalam.com) : ദേശീയപാത ആറുവരിപാതയായി ഉയർത്തുന്ന ജോലികൾ പുരോഗമിക്കുന്നതിനി ടയിലും മൊഗ്രാൽ ടൗണിന് സമീപം ശാഫി മസ്ജിദിന ടുത്ത് അടഞ്ഞുകിടക്കുന്ന കലുങ്ക് തുറക്കാത്തത് കാൽനടയാത്രക്കാർക്ക് ദുരിതമാകുന്നു. വർഷങ്ങൾക്ക് മുമ്പ് നിയന്ത്രണംവിട്ട സ്വകാര്യബസ് ഇടിച്ചാണ് കലുങ്ക് പൂർണമായും തകർന്നത്. കലുങ്ക് പുനസ്ഥാപിക്കാൻ  ഇതുവരെ ബന്ധപ്പെട്ടവർ നടപടി സ്വീകരിച്ചിരുന്നില്ല.

 മൊഗ്രാൽ ടൗണിൽ നിന്നും, മീലാദ് നഗറിൽ നിന്നും ഒഴുകിവരുന്ന മഴവെള്ളം മൊഗ്രാൽ പുഴയിലേക്ക് ഒഴുകിപ്പോകാനുള്ള പ്രധാന ഓവുചാൽ സംവിധാനമാണ് ടൗണിൽ ശാഫി മസ്ജിദിന് സമീപം മണ്ണിനാൽ മൂടപ്പെട്ടു കിടക്കുന്നത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പുതിയ പാതയ് ക്കായി ഇപ്പോൾ മണ്ണിട്ട് നിരത്തിയതോടെ ഓവുചാൽ സംവിധാനം പൂർണമായും അടഞ്ഞു. മഴ വെള്ളം റോഡിലൂടെ ഒഴുകാൻ തുടങ്ങിയതോടെ  പള്ളിയിലേക്ക് പ്രാർത്ഥനയ്ക്കായി എത്തുന്നവർക്കും, തൊട്ടടുത്ത മദ്രസയിലേക്ക് വരുന്ന കുട്ടികൾക്കും, കാൽനട യായത്രക്കാർക്കും ഏറെ ദുരിതമായി മാറി .

 കഴിഞ്ഞ വർഷങ്ങളിൽ കാലവർഷത്തിൽ വെള്ളം റോഡിലൂടെ ഒഴുകുന്നത് മൂലം ദേശീയപാത ഈ ഭാഗത്ത് പൂർണമായും തകർന്നു പോകുന്ന അവസ്ഥ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ ദേശീയപാത അധികൃതർക്ക് കലുങ്ക് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. ദേശീയപാത വികസനം നടക്കാനിരിക്കെ കലുങ്ക്ഇപ്പോൾ പുനസ്ഥാപിക്കാനാവില്ലെന്ന  മറുപടിയാണ് ലഭിച്ചത്. ദേശീയപാത വികസനത്തോടൊപ്പം കലുങ്ക് നിർമ്മാണവും നടക്കുമെന്നും  ബന്ധപ്പെട്ടവർ അറിയിച്ചിരുന്നു.

 കാലവർഷം നേരത്തെ തുടങ്ങിയതോടെ ദേശീയപാത വികസനത്തോടൊപ്പം കലുങ്ക് നിർമ്മാണം യുദ്ധകാലടിസ്ഥാനത്തിൽ പുനഃ സ്താപിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



No comments