JHL

JHL

മംഗളൂരുവിൽ വസ്ത്രം വാങ്ങാനായി പോയ യുവതിയെ കാണാതായതായി പരാതി.

മംഗളൂരു(www.truenewsmalayalam.com) : മംഗളൂരുവിൽ വസ്ത്രം വാങ്ങാനായി പോയ യുവതിയെ കാണാതായതായി പരാതി.

ജഡ്കൽ മുദൂർ സ്വദേശിനി രേണുക(24)യെയാണ് മെയ് 17ന് കാണാതായത്. വസ്ത്രങ്ങൾ വാങ്ങാനുണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ രേണുക തിരിച്ചെത്തിയില്ല.

 കറുത്ത പൂക്കളുള്ള ചുരിദാർ ടോപ്പും കറുത്ത പാന്റുമാണ് കാണാതാകുന്നതിന് മുമ്പ് യുവതി ധരിച്ചിരുന്നത്.

കാണാതായതായി കൊല്ലൂർ പോലീസിൽ പരാതി നൽകിയതായി ബന്ധുക്കൾ അറിയിച്ചു.

രേണുകയെ എവിടെയെങ്കിലും കണ്ടാൽ പോലീസിൽ ബന്ധപ്പെടണമെന്ന് കൊല്ലൂർ പോലീസ് അറിയിച്ചു.


No comments