JHL

JHL

എയിംസ്: സെക്ര​ട്ടറിയേറ്റ് പ്രതിഷേധ ജ്വാല നാളെ

കാസർകോട്(www.truenewsmalayalam.com) ​: എയിംസ്​ സ്ഥാപിക്കാൻ കേന്ദ്രത്തിനു കേരള സർക്കാർ നൽകിയ പട്ടികയിൽ കാസർകോട്​ ജില്ലയുടെ പേര് ചേർക്കാത്തതിൽ പ്രതിഷേധിച്ച് മേയ് 19 ന് രാവിലെ 10 ന്​ സെക്ര​േട്ടറിയറ്റ് പടിക്കൽ പ്രതിഷേധ ജ്വാല തീർക്കുമെന്ന് എയിംസ് ജനകീയ കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു. എയിംസ്​ ജനകീയ കൂട്ടായ്മ ജില്ലയിൽ മാസങ്ങൾ നടത്തിയ പ്രതിഷേധ പരിപാടികളുടെ തുടർച്ചയായാണ്​ സെക്ര​േട്ടറിയറ്റിനു മുന്നിലെ സമരം. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ എൻ.എ.നെല്ലിക്കുന്ന്, എ.കെ.എം. അഷറഫ് തുടങ്ങിയവർ പ​ങ്കെടുക്കും.

No comments