JHL

JHL

വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന കർണ്ണാടക മദ്യം പിടികൂടി; യുവാവിനെതിരെ കേസ്.


മഞ്ചേശ്വർ(www.truenewsmalayalam.com) : വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന കർണ്ണാടക മദ്യം പിടികൂടി; യുവാവിനെതിരെ കേസ്.

 കടമ്പാർ അങ്ങാടിപ്പതവ് സ്വദേശി പ്രശാന്ത്കുമാർ (34) എന്നയാൾക്കെതിരെയാണ് 7.56 ലിറ്റർ കർണ്ണാടക മദ്യം കടത്തിക്കൊണ്ട് വന്നതിന് കേസ് രജിസ്റ്റർ ചെയ്തത്.

കുമ്പള  എക്സൈസ് റേഞ്ച് അസിസ്റ്റന്റ്  ഇൻസ്‌പെക്ടർ ഗ്രേഡ് ജെ.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മദ്യം പിടികൂടിയത്.

സിവിൽ എക്സൈസ് ഓഫീസർമാരായ ,പ്രജിത്ത് കുമാർ ,ജിജിത്ത്കുമാർ, അമിത്ത് എന്നിവർ സംഘത്തിലുണ്ടായിരുന്നു.


No comments