JHL

JHL

മംഗളൂരുവിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബണ്ട്വാൾ സ്വദേശി പിടിയിൽ.

മംഗളൂരു(www.truenewsmalayalam.com) : മംഗളൂരുവിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബണ്ട്വാൾ സ്വദേശി ശിവരാജ കുലാലിനെ (28) പോലീസ് അറസ്റ്റ് ചെയ്തു.

രണ്ട് വർഷം മുമ്പ് യുവതി പ്രതിയായ  ശിവരാജുമായി പരിചയപ്പെടുകയും അവർ സൗഹൃദത്തിലാവുകയും ചെയ്തു.

ആറുമാസം മുമ്പ് മുതൽ ശിവരാജ യുവതിയെ മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും, ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ യുവതി ഇയാളുമായുള്ള സൗഹൃദം വെടിയുകയും ചെയ്തു.

മെയ് 17 ന് യുവതി ജോലി ചെയ്യുന്ന ഓഫീസ് കെട്ടിടത്തിന്റെ ലിഫ്റ്റിൽ വെച്ച് പ്രതി ശിവരാജ് യുവതിയുടെ കഴുത്തിൽ മർദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.

നഗരത്തിലെ വനിതാ പോലീസ് സ്റ്റേഷനിൽ ഇര നൽകിയ പരാതിയെ തുടർന്നാണ് ശിവരാജയെ പോലീസ് അറസ്റ്റു ചെയ്തത്.


No comments