JHL

JHL

കെഎസ്ആർടിസി ജില്ലാ ഓഫിസ് കാഞ്ഞങ്ങാട്ടേക്ക് മാറ്റാനുള്ള ഉത്തരവ് പിൻവലിക്കണം -എൻ.എ.നെല്ലിക്കുന്ന് എംഎൽഎ

കാസർകോട്(www.truenewsmalayalam.com) : കെഎസ്ആർടിസി ജില്ലാ ഓഫിസ് കാസർകോട് നിന്നു കാഞ്ഞങ്ങാട് ചെമ്മട്ടംവയൽ സബ് ഡിപ്പോയിലേക്കുള്ള മാറ്റം ബുധനാഴ്ച മുതൽ. 5 മാസം മുൻപ് ആണ് കാസർകോട് ഡിപ്പോയിൽ നിന്നു ബസുകളുടെ പ്രധാന അറ്റകുറ്റപ്പണി ജോലികൾ ഉൾപ്പെടെ കാഞ്ഞങ്ങാട്ടേക്ക് മാറ്റിയത്. 34 മെക്കാനിക്കൽ ജീവനക്കാർ ഉണ്ടായിരുന്നത് കാസർകോട് ഗാരിജിൽ 10ൽ താഴെയായി. യന്ത്രത്തകരാർ ഉൾപ്പെടെ ഉണ്ടായി വഴിയിലും ഡിപ്പോയിലും കുടുങ്ങുന്ന ബസുകൾ കെട്ടിവലിച്ചു കാഞ്ഞങ്ങാട് കൊണ്ടു പോകണം.

കാസർകോട് അതതു ദിവസം ഡിപ്പോയിൽ നിന്നു പോക്കു വരവ് നടത്തുന്ന ബസുകളുടെ യാത്രാ സുരക്ഷിതത്വ പരിശോധനയും ചില്ലറ അറ്റകുറ്റപ്പണിയും മാത്രം. ഇതിനു പിന്നാലെയാണ് ജില്ലാ ഓഫിസിന്റെയും മാറ്റം. ഭിന്നശേഷി വിഭാഗത്തിനുള്ള സൗജന്യ യാത്രാ പാസ് ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിൽ പോകണമെന്നാണു മാറ്റത്തെ എതിർക്കുന്നവരുടെ വിമർശനം. 

കെഎസ്ആർടിസി ജില്ലാ ഓഫിസ് കാഞ്ഞങ്ങാട്ടേക്ക് മാറ്റാനുള്ള ഉത്തരവ് പിൻവലിക്കണം -എൻ.എ.നെല്ലിക്കുന്ന് എംഎൽഎ.

വാണിജ്യ ആവശ്യത്തിനു കാസർകോട് കെട്ടിടം കൊടുക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ, കാസർകോട് കെഎസ്ആർടിസി കെട്ടിടം നിർമിച്ചതു മുതൽ ഇതു വരെ വാടകയ്ക്കു കൊടുക്കാൻ കഴിയാതെ ഒട്ടേറെ മുറികൾ അടഞ്ഞു കിടക്കുന്നതും ലീസിനും വാടകയ്ക്കും എടുത്തവർ മുറികൾ തിരിച്ചേൽപ്പിക്കുന്നതും എന്തിനാണെന്ന് എംഡി വ്യക്തമാക്കണം.

എൻഡോസൾഫാൻ ദുരിതബാധിതർ ഏറ്റവും കൂടുതൽ മഞ്ചേശ്വരം, കാസർകോട് താലൂക്കുകളിൽ ആണ് ഉള്ളത്. ഇവർക്കുള്ള യാത്രാ പാസ് ലഭ്യമാക്കുന്നതുൾപ്പെടെയുള്ള നടപടികൾക്ക് ഓഫിസ് മാറ്റം ദുരിതമാകും. കെഎസ്ആർടിസി ജില്ലാ ഓഫിസ് കാഞ്ഞങ്ങാട്ടേക്ക് മാറ്റാനുള്ള ഉത്തരവ് പിൻവലിക്കണം -എൻ.എ.നെല്ലിക്കുന്ന് എംഎൽഎ

പ്രതിഷേധവുമായി ജീവനക്കാർ

ജില്ലാ ഓഫിസ് കാഞ്ഞങ്ങാട്ടേക്കു മാറ്റുന്നതിനെതിരെ കാസർകോട് ഡിപ്പോയിൽ വിവിധ സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി. കെഎസ്ആർടിസി ജില്ലാ ഓഫിസ് കാസർകോട് തന്നെ നിലനിർത്തണമെന്ന് കെഎസ്ആർടിഇഎ (സിഐടിയു) സംസ്ഥാന വൈസ് പ്രസിഡന്റ് മോഹൻകുമാർ പാടി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സി.ബാലകൃഷ്ണൻ, യൂണിറ്റ് സെക്രട്ടറി എം.എസ്. കൃഷ്ണ കുമാ‍ർ എന്നിവർ പ്രസംഗിച്ചു. ടിഡിഎഫും തീരുമാനത്തിനെതിരെ കാസർകോട് പ്രതിഷേധ പ്രകടനം നടത്തി. 

അധികൃതരുടെ വിശദീകരണം

വിദ്യാർഥികളുടെ കൺസഷൻ കാർഡ് അപേക്ഷ സ്വീകരിക്കൽ, കാർഡ് നൽകൽ, സർവീസ് ഓപ്പറേഷൻ, ടിക്കറ്റ് കം കാഷ് കൗണ്ടർ തുടങ്ങി ജനങ്ങൾക്കാവശ്യമായ സേവനങ്ങൾ തുടർന്നും കാസർകോട് തന്നെയാണെന്ന് അധികൃതർ പറയുന്നു. ജില്ലാ ഓഫിസ് മാറ്റം സംബന്ധിച്ച് ഇന്ന് കോർപറേഷൻ തല യോഗം നടക്കും. കാസർകോട് കെഎസ്ആർടിസി കമേഴ്സ്യൽ കോംപ്ലക്സ് കെട്ടിടത്തിലെ ഭൂരിഭാഗം മുറികളും

ഹാളും ഉൾപ്പെടെ വാടകയ്ക്കു നൽകി വരുമാനം വർധിപ്പിക്കുകയും ചെലവ് കുറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യവുമായാണ് ജില്ലാ ഓഫിസ് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലേക്കു മാറ്റുന്നതെന്നാണ് കോർപറേഷൻ അധികൃതർ പറയുന്നത്. കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ അടുത്തിടെ കാസർകോട് കെഎസ്ആർടിസി കോംപ്ലക്സ് സന്ദർശിച്ചു നടത്തിയ വിലയിരുത്തലുകൾക്കു ശേഷമാണ് ഈ കോംപ്ലക്സിലെ ജില്ലാ ഓഫിസ് കാഞ്ഞങ്ങാട്ടേക്ക് മാറ്റാൻ തീരുമാനമായത്. 


No comments