JHL

JHL

ഹൊസങ്കടിയില്‍ ഓട്ടോറിക്ഷ ഗ്യാരേജിന് തീപിടിച്ചു

ഹൊസങ്കടി (www.truenewsmalayalam.com): ഹൊസങ്കടിയില്‍ ഓട്ടോ ഗ്യാരേജിന് തീപിടിച്ചു. ഒരു ഓട്ടോറിക്ഷ പൂര്‍ണമായും മറ്റൊരു ഓട്ടോറിക്ഷ ഭാഗികമായും കത്തിനശിച്ചു. ഹൊസങ്കടി അംഗടിപദവിലെ രോഹിത്, സന്തു എന്നിവര്‍ പാര്‍ട്ടണര്‍മാരായ ശ്രീ ആഞ്ജനേയ ഗ്യാരേജിലാണ് തീപിടുത്തമുണ്ടായത്.  പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. ഗ്യാരേജിന് തീപിടിച്ചത് കണ്ട സമീപവാസികള്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. കഴിഞ്ഞ ദിവസം  രാത്രി ഗ്യാരേജിന്റെ ഒരു ഷട്ടര്‍ താഴിട്ട് പൂട്ടിയ ശേഷമാണ് പോയിരുന്നത്. മറ്റൊരു മുറി പലക ഉപയോഗിച്ച് അടയ്ക്കുകയായിരുന്നു. രണ്ടും കത്തിനശിച്ചിട്ടുണ്ട്. താഴിട്ട് പൂട്ടിയ ഷട്ടര്‍ തുറന്ന നിലയില്‍ കണ്ടെത്തി. അതുകൊണ്ടുതന്നെ സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നു. ഗ്യാരേജിന് തീവെച്ചതാകാമെന്ന സംശയമാണ് പാര്‍ട്ടണര്‍മാര്‍ക്കുള്ളത്.

No comments