JHL

JHL

ബംബ്രാണയിൽ ചേരിതിരിഞ്ഞ് സംഘർഷം; ആറു പേർക്ക് പരിക്ക്.


കുമ്പള(www truenewsmalayalam.com) : ബംബ്രാണയിൽ യുവാക്കൾ ചേരിതിരിഞ്ഞ് സംഘർഷത്തിലേർപ്പെട്ടതിനെ തുടർന്ന് ആറുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയോടെ ബംബ്രാണ ജങ്ഷന് സമീപമാണ് സംഭവം. സ്വത്തുതർക്കവുമായി ബന്ധപ്പെട്ട് നേരത്തെ രണ്ടുപേർ തമ്മിൽ ശത്രുതയിലായിരുന്നു. ഞായറാഴ്ച ഇരുവരും തമ്മിൽ വെല്ലുവിളിക്കുകയും തുടർന്ന് സംഘംചേർന്ന് തമ്മിൽ തല്ലുകയുമായിരുന്നുവത്രെ. പരിക്കേറ്റ് ബംബ്രാണ തുരുത്തി ഹൗസിൽ ബി.എച്ച്​. ഖാലിദ് (50), പന്ത്രണ്ട് വയസ്സുള്ള കുട്ടി, യൂസുഫ് (38), അഷറഫ് അണ്ടിത്തടുക്ക (40) എന്നിവരെ കുമ്പള ജില്ല സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ നിലയിൽ ജബ്ബാർ അണ്ടിത്തടുക്ക (40), നാസർ (30) എന്നിവരെ കുമ്പള ഡോക്ടേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

No comments